പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രം പഞ്ചവർണ്ണതത്തയുടെ രസകരമായ മേക്കിങ് വീഡിയോ പുറത്തു വന്നു. ചിത്രത്തിന്റെ ചിത്രീകരണ വേളയിലെ അത്യന്തം രസകരമായ മുഹൂർത്തങ്ങൾ ഒത്തിണക്കിയാണ് മേക്കിങ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ജയറാമും കുഞ്ചാക്കോ ബോബനും നായകന്മാരാക്കി എത്തിയ ചിത്രത്തിലെ ജയറാമിന്റെ മേക്കോവർ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. കരിയറിലെ ഏറ്റവും വ്യത്യസ്തമായ മേക്കോവർ ജയറാം സ്വീകരിച്ച ചിത്രമായിരുന്നു പഞ്ചവർണ്ണതത്ത. മണിക്കൂറുകളോളം നീണ്ട മേക്കപ്പ് രംഗങ്ങളായിരുന്നു ഇന്നലെ പുറത്തു വന്നത്. വിഷു റിലീസായി പുറത്തു വന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ചിത്രം കുടുംബ നായകനായ ജയറാമിന്റെ വലിയ തിരിച്ചു വരവിനും വഴിവച്ചു.
ഒരു സമ്പൂർണ്ണ ഹാസ്യ ചിത്രമായി ഒരുക്കിയ പഞ്ചവർണ്ണതത്തയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രമേഷ് പിഷാരടിയും ഹരി പി. നായരുമാണ്. പക്ഷി മൃഗാദികൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിൽ അവയെ പരിപാലിക്കുന്ന പെറ്റ് ഷോപ്പ് ഓണറായി വ്യത്യസ്ത ഗെറ്റപ്പിൽ ജയറാം എത്തിയപ്പോൾ. എം. എൽ. എ കലേഷ് ആയി കുഞ്ചാക്കോ ബോബനും എത്തുന്നു. അനുശ്രീയാണ് നായിക കഥാപാത്രം അവതരിപ്പിച്ചത്. വേലു എന്ന കഥാപാത്രമായി രമേഷ് പിഷാരടിയുടെ പ്രിയ സുഹൃത്ത് ധർമ്മജനും പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. മല്ലിക സുകുമാരൻ, അശോകൻ, സലിം കുമാർ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ മികച്ചതാക്കിയിരിക്കുന്നു. പ്രദീപ് നായർ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസും സപ്തതരംഗ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിഷു റിലീസായി എത്തിയ ചിത്രം റിലീസുകളിൽ മുന്നിട്ട് നിൽക്കുന്നു.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.