മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട നടനും, കുഞ്ഞി രാമായണം, ഗോദ, മിന്നൽ മുരളി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനുമായ ബേസിൽ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാൽത്തു ജാൻവർ. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സംഗീത് പി രാജനാണ്. ഈ വരുന്ന സെപ്റ്റംബർ രണ്ടിന് ഓണം റിലീസായാണ് പാൽത്തു ജാൻവർ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഇതിനോടകം പുറത്തു വന്ന ഇതിന്റെ പോസ്റ്ററുകൾ ഗാനങ്ങളെന്നിവയും പ്രോമോ സോങ് വീഡിയോയും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ഇപ്പോഴിതാ ഇതിന്റെ ട്രൈലെർ കൂടി ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. തെരുവക്കുന്നെന്ന പഞ്ചായത്തിൽ എത്തുന്ന പ്രസൂൺ എന്ന് പേരുള്ള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായാണ് ബേസിൽ ജോസഫ് ഇതിലഭിനയിച്ചിരിക്കുന്നത്.
പ്രേക്ഷകർക്ക് ആദ്യവസാനം നിറഞ്ഞ ചിരിയും സന്തോഷവും ആകാംഷ നിറഞ്ഞ നിമിഷങ്ങളും സമ്മാനിക്കുന്ന ഒരു ഫീൽ ഗുഡ് ഫാമിലി കോമഡി എന്റർടൈനറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത്. വൈകാരിക മുഹൂർത്തങ്ങൾക്കും ചിത്രത്തിൽ സ്ഥാനമുണ്ടെന്ന് ട്രൈലെർ രംഗങ്ങൾ കാണിച്ചു തരുന്നുണ്ട്. വിനയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം വിദേശത്ത് വിതരണം ചെയ്യുന്നത് സ്റ്റാർസ് ഹോളിഡേ ഫിലിംസാണ്. പ്ലേ ഫിലിംസുമായി ചേർന്നാണ് സ്റ്റാർസ് ഹോളിഡേ ഫിലിംസ് ഈ ചിത്രം വിദേശത്തു റിലീസ് ചെയ്യുന്നത്. ബേസിൽ ജോസഫിനൊപ്പം ജോണി ആന്റണിയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഷമ്മി തിലകൻ, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും, മോളിക്കുട്ടി എന്ന പശുവും വേഷമിട്ടിരിക്കുന്നു. ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്തത് കിരൺ ദാസ്, ഇതിനു വേണ്ടി ക്യാമറ ചലിപ്പിച്ചത് റെനടിവെ എന്നിവരാണ്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.