യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന കടുവ എന്ന മാസ്സ് മസാല എന്റെർറ്റൈനെർ ജൂലൈ ഏഴിന് റിലീസ് ചെയ്യാൻ പോവുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ജിനു എബ്രഹാം, നിർമ്മിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നുമാണ്. ഈ ചിത്രത്തിന്റെ ടീസർ, ഇതിലെ ഗാനങ്ങൾ എന്നിവ നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ മാസ്സ് പോസ്റ്ററുകൾക്കും വലിയ വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിന് വേണ്ടിയൊരുക്കിയ ഒരു പ്രോമോ സോങ് കൂടി ഇന്ന് പുറത്ത് വിട്ടിരിക്കുകയാണ്. പാലാ പള്ളി തിരുപ്പള്ളി എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം നാടൻ പാട്ടിന്റെ ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്.
അതുൽ നാറുകാര ആലപിച്ചിരിക്കുന്ന ഈ അടിപൊളി നാടൻ ഗാനം രചിച്ചത് സന്തോഷ് വർമ്മ, ശ്രീഹരി തറയിൽ എന്നിവർ ചേർന്നാണ്. ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങളും പശ്‌ചാത്തല സംഗീതവുമൊരുക്കിയത്. ഇന്ന് പുറത്തു വിട്ടിരിക്കുന്ന സോങ് വീഡിയോയിൽ പൃഥ്വിരാജ് കഥാപാത്രത്തിന്റെ പുത്തൻ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പാൻ ഇന്ത്യൻ സിനിമയായി എത്തുന്ന കടുവ, മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിലും ഒരേ ദിവസം തന്നെ റിലീസ് ചെയ്യും. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലൻ വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സംയുക്ത മേനോനാണ്. കടുവക്കു വേണ്ടി ദൃശ്യങ്ങളൊരുക്കിയത് സുജിത് വാസുദേവ്, അഭിനന്ദം രാമാനുജൻ എന്നിവരും, എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദുമാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.