യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കുറുപ്പ്. നവംബർ 12 നു ആഗോള റിലീസ് ആയി എത്തുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രവുമാണ്. ദുൽഖർ അരങ്ങേറ്റം കുറിച്ച സെക്കന്റ് ഷോ എന്ന ചിത്രം ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. ഇതിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നതും ദുൽഖർ തന്നെയാണ്. കോവിഡ് രണ്ടാം തരംഗം കഴിഞ്ഞു തീയേറ്ററുകൾ തുറന്നതിനു ശേഷം കേരളത്തിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ വലിയ മലയാള ചിത്രമായിരിക്കും കുറുപ്പ്. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ഇതിലെ മനോഹരമായ ഒരു ഗാനമാണ്. പകലിരവുകൾ എന്ന് തുടങ്ങുന്ന ഈ മെലഡി ആലപിച്ചിരിക്കുന്നത് നേഹ നായർ ആണ്. അതിമനോഹരമായ ഈ ഗാനം ഇപ്പോഴേ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി എന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അൻവർ അലിയാണ് ഈ ഗാനം രചിച്ചിരിക്കുന്നത്.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവതകഥ പറയുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാനെ കൂടാതെ ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാം ആണ്. ഒന്നിലധികം ഭാഷകളിൽ ആയാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്. നിമിഷ് രവി ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്. ശോഭിത ധുലിപാല, ഭരത്, സുരഭി ലക്ഷ്മി, ആനന്ദ് ബാൽ, എം ആർ ഗോപകുമാർ, ശിവജിത് പദ്മനാഭൻ, ബിബിൻ പെരുമ്പിള്ളിക്കുന്നേൽ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.