നവാഗതനായ കമൽ കെ എം സംവിധാനം ചെയ്യുന്ന പട എന്ന ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. നേരത്തെ ഇതിന്റെ ടീസറും വമ്പൻ ഹിറ്റായി മാറിയിരുന്നു. ആദിവാസികൾക്ക് വേണ്ടി പട പൊരുതുന്ന അയ്യൻകാളി പട എന്ന നാലംഗ സംഘത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത് എന്ന് ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ നമ്മുക്ക് കാണിച്ചു തരുന്നു. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ഇന്ദ്രൻസ്, ഷൈൻ ടോം ചാക്കോ, പ്രകാശ് രാജ്, കനി കുസൃതി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒരു സോഷ്യൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രെയ്ലറും നമ്മുക്ക് തരുന്നത്. ഇ ഫോർ എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഇപ്പോൾ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
മാർച്ച് പത്തിന് ആണ് പട റിലീസ് ചെയ്യുന്നത്. അർജുൻ രാധാകൃഷ്ണൻ, സലിം കുമാർ, ജഗദീഷ്, ടി ജി രവി, ഉണ്ണിമായ, സാവിത്രി ശ്രീധരൻ, വി കെ ശ്രീരാമൻ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, സജിത മഠത്തിൽ, ബിറ്റോ ഡേവിസ് തുടങ്ങിയ പ്രശസ്ത താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നതു വിഷ്ണു വിജയനാണ്. ഷാൻ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് സമീർ താഹിറാണ്. സംവിധായകൻ കമൽ കെ എം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചതും.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.