നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ പോകുന്ന പാവ കഥൈകൾ എന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം. മലയാളത്തിന്റെ യുവ താരം കാളിദാസ് ജയറാം ട്രാൻസ്‌ജെൻഡർ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടിയെടുത്തിരുന്നു. സുധ കൊങ്ങര, ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ, വിഘ്‌നേശ് ശിവൻ എന്നിവരാണ് നാല് കഥകൾ കൂട്ടിചേർത്തൊരുക്കിയ ഈ ആന്തോളജി ചിത്രത്തിലെ നാല് കഥകൾ സംവിധാനം ചെയ്തിരിക്കുന്നത്. കാളിദാസ് ജയറാമിനെ കൂടാതെ, കൽക്കി കൊച്ചലിൻ, സായി പല്ലവി, ഗൗതം മേനോൻ, പ്രകാശ് രാജ്, സിമ്രാൻ, അഞ്ജലി, ശന്തനു ഭാഗ്യരാജ്, ഭവാനി ശ്രീ എന്നിവരും ഈ ആന്തോളജി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഡിസംബർ പതിനെട്ടിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം സങ്കീര്‍ണമായ മാനുഷിക ബന്ധങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യാൻ പോകുന്നതെന്ന് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നു.
ആമസോൺ പ്രൈം റിലീസ് ആയി എത്തിയ പുത്തൻ പുതു കാലൈ എന്ന തമിഴ് ആന്തോളജി ചിത്രത്തിലും മികച്ച പ്രകടനമാണ് കാളിദാസ് ജയറാം കാഴ്ച വെച്ചത്. എന്നാൽ ആ ചിത്രത്തിൽ പ്രതീക്ഷ നല്‍കുന്ന കഥകളായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ പാവ കഥൈകൾ എന്ന ചിത്രത്തിൽ തീർത്തും വ്യത്യസ്തമായ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. മീൻ കൊഴമ്പും മണ് പാനയും എന്ന തമിഴ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച കാളിദാസ് ജയറാം പിന്നീട് ഒരു പക്കാ കഥൈ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു എങ്കിലും അത് ഇതുവരെ റിലീസ് ചെയ്തിട്ടില്ല. പൂമരം, മിസ്റ്റർ ആൻഡ് മിസ് റൗഡി, അർജന്റീന ഫാൻസ് കാട്ടൂർ കടവ്, ഹാപ്പി സർദാർ, ജാക്ക് ആൻഡ് ജിൽ, ബാക്ക്പാക്കേഴ്സ് എന്നിവയാണ് കാളിദാസ് ജയറാം മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ. ഇതിൽ ജാക്ക് ആൻഡ് ജിൽ, ബാക്ക്പാക്കേഴ്സ് എന്നിവ ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.