വെടിവഴിപാട് എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന് ശേഷം ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്ത പുതിയ ആക്ഷേപ ഹാസ്യ ചിത്രമാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. അടുത്ത വെള്ളിയാഴ്ച റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത് കംപ്ലീറ്റ് ആക്ടർ മോഹൻലാലാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വമ്പൻ പ്രതികരണമാണ് ഈ ട്രൈലെർ നേടിയെടുക്കുന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ നിറഞ്ഞ ഈ ട്രൈലെർ ഇതിന്റെ അവസാനമുള്ള അപ്രതീക്ഷിതമായ ഒരു രംഗം കൊണ്ടും പ്രേക്ഷകരുടെ കയ്യടി നേടുകയാണ്, മികച്ച ഒരു താര നിര തന്നെയണിനിരക്കുന്ന ഈ ചിത്രത്തിന് മേൽ ഇപ്പോൾ ഉള്ള പ്രേക്ഷക പ്രതീക്ഷകൾ വളരെ വലുതാണ് എന്ന് തന്നെ പറയാം. വിനോയ് ഫോർട്ട്, ടിനി ടോം, അരുൺ കുര്യൻ, ശ്രിന്ദ, ശാന്തി ബാലചന്ദ്രൻ, അലെൻസിയർ, മധുപാൽ, അനിൽ നെടുമങ്ങാട്, അനുമോൾ, ജെയിംസ് ഏലിയാ, സുനിൽ സുഗത, അംബിക മോഹൻ, ജോളി ചിറയത് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
സംവിധായകൻ തന്നെ തിരക്കഥയുമൊരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സഞ്ജു ഉണ്ണിത്താൻ ആണ്. പ്രശാന്ത് പിള്ളൈ സംഗീതവും ജോമോൻ തോമസ് ദൃശ്യങ്ങളും ഒരുക്കിയിരിക്കുന്ന ഈ കോമഡി എന്റെർറ്റൈനെർ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു കാർത്തിക് ജോഗേഷാണ്. ട്രൈലെർ തന്നെ ഇത്ര രസകരമാണെങ്കിൽ ചിത്രം അതിലും രസകരമാവും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ സിനിമാ പ്രേമികൾ. ഈ ട്രെയിലറിലെ ഡയലോഗുകൾ പലതും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി കഴിഞ്ഞു എന്നതുമെടുത്തു പറയണം. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.