യുവ താരം മാത്യു തോമസും പ്രശസ്ത നായികാ താരം മാളവിക മോഹനനും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റി. ഈ മാസം റിലീസ് ചെയ്യാൻ പോകുന്ന ഈ സിനിമയുടെ ടീസർ, പോസ്റ്ററുകൾ എന്നിവ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിലെ ഒരു വീഡിയോ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. പാൽമണം തൂകുന്ന എന്ന വരികളോടെ ആരംഭിക്കുന്ന, ഗോവിന്ദ് വസന്ത ഈണം പകർന്ന ഈ ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. കപിൽ കപിലൻ, കീർത്തന വൈദ്യനാഥൻ എന്നിവർ ചേർന്നാണ് ഈ മനോഹരമായ മെലഡി ആലപിച്ചിരിക്കുന്നത്. സംഗീതത്തിന്റെ ഭംഗിക്കൊപ്പം തന്നെ ദൃശ്യങ്ങളുടെ മനോഹാരിതയും ഈ ഗാനത്തിന്റെ ഹൈലൈറ്റായി മാറിയിട്ടുണ്ട്. മാത്യു തോമസ്, മാളവിക മോഹനൻ എന്നിവരുടെ ഗംഭീര ഓൺസ്‌ക്രീൻ കെമിസ്ട്രിയാണ് ഈ ഗാനത്തിന്റെ മറ്റൊരാകര്ഷണ ഘടകം. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം, പ്രശസ്ത സാഹിത്യകാരമാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനും ചേർന്നാണ് രചിച്ചിരിക്കുന്നത്. റോക്കി മൗണ്ടെയ്ൻ സിനിമാസിന്റെ ബാനറിൽ സാജെയ് സെബാസ്റ്റിനും കണ്ണൻ സതീശനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും, എഡിറ്റ് ചെയ്തത് മനു ആന്റണിയുമാണ്. ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റ കുറിച്ച മാളവിക അതിന് ശേഷം ദളപതി വിജയ്‌യുടെ നായികയായി മാസ്റ്റർ എന്ന ബ്ലോക്ക്ബസ്റ്റർ ലോകേഷ് ചിത്രത്തലും വേഷമിട്ടിരുന്നു. തണ്ണീർമത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ്, ജോ ആൻഡ് ജോ, പ്രകാശൻ പറക്കട്ടെ തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ കയ്യടി നേടിയ താരമാണ് മാത്യു തോമസ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.