സൂപ്പർ വിജയം നേടിയ തീവണ്ടി എന്ന ടോവിനോ തോമസ് ചിത്രത്തിന് ശേഷം, ഫെല്ലിനി ടി പി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഒറ്റ്. കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലുമായാണ് ഒരുക്കിയിരിക്കുന്നത്. ഈ വരുന്ന ഓണത്തിന് റിലീസ് ചെയ്യാൻ പോകുന്ന ഒറ്റിന്റെ ട്രൈലെർ ഇന്ന് പുറത്തു വന്നു. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കുമിതെന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് നൽകുന്നത്. പകയും പ്രതികാരവും ചതിയും വഞ്ചനയും ആക്ഷനും എല്ലാ കോർത്തിണക്കിയ ഒരു കംപ്ലീറ്റ് ത്രില്ലർ ചിത്രമായിരിക്കും ഇതെന്ന് ഇന്ന് വന്ന ട്രൈലെർ കാണിച്ചു തരുന്നു. മാസ്സ് കഥാപാത്രമായാണ് ഇതിൽ അരവിന്ദ് സ്വാമിയെത്തുന്നത് എങ്കിൽ, കിടിലൻ ഗെറ്റപ്പിൽ ഒരു സ്റ്റൈലിഷ് കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ അഭിനയിച്ചിരിക്കുന്നത്.
ആര്യ, ഷാജി നടേശൻ എന്നിവർ ചേർന്ന് ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഇവരെ കൂടാതെ ബോളിവുഡ് താരം ജാക്കി ഷറോഫ്, ഈഷ റീബ, ആടുകളം നരേൻ, അമാൽഡ ലിസ്, ജിൻസ് ഭാസ്കർ, സിയാദ് യദു, അനീഷ് ഗോപാൽ, ലാബാൻ റാണെ, ശ്രീകുമാർ മേനോൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. എസ് സഞ്ജീവ് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഗൗതം ശങ്കർ, സംഗീതവും പശ്‌ചാത്തല സംഗീതവുമൊരുക്കിയത് അരുൾ രാജ് കെന്നഡി, എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരി എന്നിവരാണ്. സ്റ്റണ്ട് സിൽവയാണ് ഇതിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. ഏതായാലും ഇതിന്റെ ട്രെയിലറിലെ ഡയലോഗുകളും മാസ്സ് സീനുകളും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.