ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിൻ്റെ ടീസർ സരിഗമ മ്യൂസിക് പുറത്തിറക്കി.
നാട്ടിൻ പുറത്തുകാരനായ സാധാരണക്കാരൻ്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ അവതരിപ്പിക്കുന്നത് പോലെയാണ് ടീസർ കാണുമ്പോൾ തോന്നുന്നത്. നിത്യ ഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഒരു വടക്കൻ തേരോട്ടം”. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം നവാഗതനായ സനു അശോകാണ് നിർവഹിച്ചിരിക്കുന്നത്.
ധ്യാനിനെ കൂടാതെ പുതുമുഖം ദിൽന രാമകൃഷ്ണൻ നായികയായി എത്തുന്ന ചിത്രത്തിൽ മാളവിക മേനോൻ, സുധീർ പറവൂർ, ധർമ്മജൻ ബോൾഗാട്ടി, സലിം ഹസൻ, വിജയകുമാർ, ദിലീപ് മേനോൻ , കോഴിക്കോട് നാരായണൻ നായർ, ദിനേശ് പണിക്കർ, കൂടാതെ തെലുങ്കിൽ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
ഒരു കൊമേഴ്സ്യൽ സിനിമയ്ക്ക് വേണ്ട എല്ലാവിധ ചേരുവകളും കോർത്തിണക്കിയഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ നിർവഹിക്കുന്നത് ഹിറ്റ്മേക്കർ ബേണിയും അദ്ദേഹത്തിൻ്റെ മകൾ ടാൻസനും ആണ്.സനു അശോക് രചന നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം : പവി കെ പവൻ നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസേഴ്സ്: സൂര്യ എസ് സുബാഷ്, ജോബിൻ വർഗ്ഗീസ്. മലയാളത്തിലെ പ്രമുഖ വിതരണ കമ്പനിയായ ഡ്രീം ബിഗ്ഗ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കും. ഡിജിറ്റൽ മാർക്കറ്റിംഗ്: പബ്ലിസിറ്റി ഐഡിയ. പി ആർ ഒ. ഐശ്വര്യ രാജ്.
ടൊവിനോ തോമസ് പ്രധാന വേഷത്തില് എത്തി അനുരാജ് മനോഹര് സംവിധാനം ചെയ്ത പൊളിറ്റിക്കല് സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ…
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
This website uses cookies.