മലയാളികളുടെ പ്രിയ നടനും ദേശീയ അവാർഡ് ജേതാവുമായ ബിജു മേനോൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഒരു തെക്കൻ തല്ല് കേസ് ഇന്ന് മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. ജി.ആർ. ഇന്ദുഗോപൻ രചിച്ച അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പുസ്തകത്തെ അധികരിച്ചു കൊണ്ട് രാജേഷ് പിന്നാടൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്രീജിത്ത് എൻ ആണ്. ഇതിന്റെ ടീസർ, ഗാനങ്ങൾ എന്നിവ നേരത്തെ തന്നെ പുറത്തു വരികയും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ആക്ഷന്റെ പൊടിപൂരമാണ് ട്രൈലെർ സമ്മാനിക്കുന്നത്. ആദ്യാവസാനം ആക്ഷനും ആകാംഷയും ത്രില്ലും നിറഞ്ഞ ഒരു ചിത്രമായിരിക്കും ഒരു തെക്കൻ തല്ല് കേസ് എന്ന സൂചനയാണ് ട്രൈലെർ നല്കുന്നത്. ആക്ഷനൊപ്പം തന്നെ ഈ മാസ്സ് ചിത്രത്തിൽ പ്രണയത്തിനും പ്രാധാന്യമുണ്ടെന്നും ട്രെയിലറിലെ രംഗങ്ങൾ കാണിക്കുന്നു.
അമ്മിണി എന്ന് വിളിപ്പേരുള്ള അമ്മിണിപ്പിള്ളയെന്ന കഥാപാത്രമായി ബിജു മേനോനെത്തുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യു, പത്മപ്രിയ, നിമിഷ സജയൻ, അഖിൽ കവലയൂർ, അശ്വത് ലാൽ, റിജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരും വേഷമിട്ടിരിക്കുന്നു. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ, എഡിറ്റ് ചെയ്തത് മനോജ് കണ്ണോത് , സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ് എന്നിവരാണ്. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഇവിടെ വിതരണം ചെയ്യാൻ പോകുന്നതും ന്യൂ സൂര്യ ഫിലിംസാണ്. ഓണം റിലീസായി സെപ്റ്റംബർ എട്ടിനാണ് ഈ ചിത്രം റിലീസ് ചെയ്യുക.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' ഇന്നു മുതൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. കേരളത്തിൽ ദുൽഖർ…
കൊല്ലം അഞ്ചൽ സ്വദേശികള്ക്കിനി നവീന സാങ്കേതിക തികവോടെ ഏറ്റവും പുതിയ സിനിമകൾ ആസ്വദിക്കാം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയും…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
This website uses cookies.