ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് മാസ്റ്റർ. ദളപതി വിജയ്, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ത്രില്ലർ ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് റീലീസ് ചെയ്തു. ദളപതി വിജയ് ആലപിച്ച ഒരു കുട്ടി കഥൈ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റീലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്. അത് കൊണ്ട് തന്നെ റീലീസ് ചെയ്ത നിമിഷം മുതൽ ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാണ്. പാടിയ ഗാനങ്ങളെല്ലാം ഹിറ്റാക്കിയ നടന്മാരിലൊരാളാണ് ദളപതി വിജയ്. ഇപ്പോൾ അവസാന ഘട്ട ഷൂട്ടിങ് നടക്കുന്ന ഈ ചിത്രം ഏപ്രിൽ റീലീസ് ആയാണ് എത്തുന്നത്.
സംവിധായകനും രത്ന കുമാറും ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സേവ്യർ ബ്രിട്ടോ ആണ്. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് എന്ന ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സത്യൻ സൂര്യനും എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ്മാണ്. വിജയ്, വിജയ് സേതുപതി എന്നിവർക്ക് ഒപ്പം ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. മാനഗരം, കൈദി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളാണ് ലോകേഷ് കനകരാജ് ഇതിനു മുൻപ് ഒരുക്കിയത്. ആറ്റ്‌ലി ഒരുക്കിയ ബിഗിൽ ആയിരുന്നു വിജയ്‌യുടെ മുൻ റീലീസ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.