ആദ്യ ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ ഇതിനോടകം തന്നെ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലേതായി ആദ്യം പുറത്തിറങ്ങിയ മണിക്യ മലരായ എന്നുതുടങ്ങുന്ന ഗാനമാണ് ചിത്രത്തെ ഇത്രമേൽ ലോക ശ്രദ്ധയിലേക്ക് എത്തിച്ചത് എന്ന് പറയാം. ഗാനത്തിലെ പ്രിയ വാര്യരുടെ കണ്ണിറുക്കൽ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. പിന്നീട് പ്രിയയേയും ചിത്രത്തേയും തിരഞ്ഞു ലോകമെമ്പാടുമുള്ള ആരാധകരും എത്തി. ഒറ്റ ദിവസം കൊണ്ട് താരമായ പ്രിയ അതിവേഗം ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ ഉണ്ടാക്കുന്ന താരവുമായി മാറി. പിന്നീട് എത്തിയ ചിത്രത്തിന്റെ ടീസറും ആദ്യ ഗാനം പോലെ തന്നെ വലിയ തരംഗമായിരുന്നു .
ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ സോങ് ടീസർ കൂടി എത്തി. ഏവരും ഉറ്റു നോക്കുന്ന ചിത്രം ആയതിനാൽ തന്നെ ചിത്രം മറ്റ് ഭാഷകളിൽ കൂടിയാണ് ഒരുക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ ഒരുക്കുന്ന ചിത്രത്തിലെ ഒരു തമിഴ് സോങ് ടീസർ ആണ് ഇപ്പൊ പുറത്ത് വന്നത്. മുന്നാലെ പോനാലെ എന്ന് തുടങ്ങുന്ന ഗാനത്തിനു ഈണം നൽകിയിരിക്കുന്നത് ഷാൻ റഹ്‌മാൻ തന്നെയാണ്. പ്രിയ വാര്യരും റോഷനും ഒന്നിച്ചുള്ള പ്രണയ രംഗങ്ങൾ ഉള്ളൊരു ഗാനം തന്നെയാണ് ഇതും. തമിഴ് പ്രേക്ഷകർക്ക് ഗാനം ഏറെ പ്രിയങ്കരമാകുമെന്ന് കരുതുന്നു. ചിത്രത്തിന്റെ അന്യഭാഷാ പതിപ്പുകൾ ഇതിനോടകം തന്നെ വലിയ തുകയ്ക്ക് വിറ്റ് പോയിരുന്നു. ചിത്രം സെപ്റ്റംബറിൽ തീയറ്ററുകളിലെത്തും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.