ഒരൊന്നൊന്നര പ്രണയകഥയുടെ ആദ്യ ടീസര് ഇന്ന് റിലീസായി .സിനിമയുടെ ഒഫീഷ്യല് പേജിലൂടെയാണ് ടീസര് പുറത്തു വിട്ടത്. ഷിബു ബാലൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
ഒരൊന്നൊന്നര പ്രണയകഥ ഷെബിൻ ബെൻസനും ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക ആയി അരങ്ങേറ്റം കുറിച്ച സായ ഡേവിഡും അഭിനയിച്ച പുതിയ ചിത്രമാണ് .ബാല്യം മുതൽ യൗവ്വനം വരെയുള്ള രണ്ടു പേരുടെയും വിവിധകാലഘട്ടങ്ങളിലൂടെയുള്ള പ്രണയമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്.സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് പരസ്പരം മത്സരം തുടങ്ങി, പിന്നീട് കോളേജ് തലത്തിൽ വരെ നീണ്ടുനിൽക്കുന്ന ഇഷ്ട്ടത്തിന്റെയും ഇഷ്ട്ടകേടിന്റെയും കഥായാണ് ചിത്രം പറയുന്നത്.
വിനയ്ഫോര്ട്ട്, സുധീര് കരമന, അലന്സിയര്, മാമുക്കോയ, വിനോദ് കോവൂര്, വേണുമച്ചാട്, നാസ്സര് ചേലക്കര, ബിനോയ് നാബല, സുരഭിലക്ഷ്മി, ഉമാനായര് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്.സമീർ ഹഖ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രഞ്ജൻ എബ്രഹാം ആണ് ഗോൾഡൻ ഗ്ലോബിന്റെ ബാനറിൽ എം എം ഹനീഫ, നിധിൻ ഉദയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സെന്സെറിംങ് പൂര്ത്തിയായ ചിത്രത്തിന് ക്ലീന് യു സെര്ട്ടിഫിക്കറ്റാണ് നല്കിയത്. ചിത്രം ഉടന് തിയേറ്ററുകളിലെത്തും.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.