ഷെബിൻ ബെൻസനും ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക ആയി അരങ്ങേറ്റം കുറിച്ച സായ ഡേവിഡും അഭിനയിച്ച പുതിയ ചിത്രമാണ് ഒരൊന്നൊന്നര പ്രണയകഥ. ഷിബു ബാലൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ പുതിയ സോങ് ഇന്ന് പുറത്തിറങ്ങി . ആനന്ദ് മധുസൂദനൻ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. ഉടലോടു ഉയിര്‌പോല് എന്ന് തുടങ്ങുന്ന ഈ ഗാനം ഹരിചരണും ചിന്മയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് പരസ്പരം മത്സരം തുടങ്ങി, പിന്നീട് കോളേജ് തലത്തിൽ വരെ നീണ്ടുനിൽക്കുന്ന ഇഷ്ട്ടത്തിന്റെയും ഇഷ്ട്ടകേടിന്റെയും കഥായാണ് ചിത്രം പറയുന്നത്.
ബാല്യം മുതൽ യൗവ്വനം വരെയുള്ള രണ്ടു പേരുടെയും വിവിധകാലഘട്ടങ്ങളിലൂടെയുള്ള പ്രണയമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. വിനയ്‌ഫോര്‍ട്ട്, സുധീര്‍ കരമന, അലന്‍സിയര്‍, മാമുക്കോയ, വിനോദ് കോവൂര്‍, വേണുമച്ചാട്, നാസ്സര്‍ ചേലക്കര, ബിനോയ് നാബല, സുരഭിലക്ഷ്മി, ഉമാനായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.സമീർ ഹഖ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രഞ്ജൻ എബ്രഹാം ആണ് ഗോൾഡൻ ഗ്ലോബിന്റെ ബാനറിൽ എം എം ഹനീഫ, നിധിൻ ഉദയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സെന്‍സെറിംങ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.