പുതുമുഖ സംവിധായകൻ ആയ വിജിത് നമ്പ്യാർ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ചിത്രമാണ് മുന്തിരി മൊഞ്ചൻ. ഒരു മ്യൂസിക്കൽ- റൊമാന്റിക് കോമഡി ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ പാടിയ “ഓർക്കുന്നു ഞാൻ” എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സംവിധായകനായ വിജിത നമ്പ്യാർ തന്നെയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മനേഷ് കൃഷ്ണൻ, ഗോപിക അനിൽ എന്നിവർ ആണ് ഈ ചിത്രത്തിലെ നായകനും നായികയും ആയി എത്തുന്നത്.
ഒരു തവള പറഞ്ഞ കഥ എന്നതാണ് ഈ ചിത്രത്തിന്റെ ടാഗ് ലൈൻ. സലിം കുമാർ, ഇന്നസെന്റ്, ഇർഷാദ്, നിയാസ് ബക്കർ, ഇടവേള ബാബു, അഞ്ജലി നായർ, വിഷ്ണു നമ്പ്യാർ തുടങ്ങി ഒട്ടേറെ നടീനടന്മാർ ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. പി കെ അശോകൻ ആണ് വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മനു ഗോപാൽ, മൊഹറലി പോയിലുങ്ങൽ എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ഷാൻ ഹാഫ്സാലി ആണ്. റിജോഷ് പശ്ചാത്തല സംഗീതം ഒരുക്കിയ ഈ ചിത്രം അനസ് ആണ് എഡിറ്റ് ചെയ്തിരിക്കുന്നത്. റഫീഖ് അഹമ്മദ് വരികൾ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.