തെലുങ്കിലെ നാച്ചുറൽ സ്റ്റാർ നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ദസറയിലെ രണ്ടാമത്തെ ഗാനം ഇന്ന് പുറത്ത് വന്നു. ഹാർട്ട് ബ്രേക്ക് ആന്തം എന്ന ടൈറ്റിലോടെയാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ഈ ചിത്രത്തിലെ ഈ ഗാനം അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മാർച്ച് മുപ്പതിന് ആണ് ആഗോള റിലീസായി. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഒരു ഗാനം എന്നിവയെല്ലാം കഴിഞ്ഞ വർഷം തന്നെ പുറത്ത് വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഈ വർഷം റിലീസ് ചെയ്ത ഇതിന്റെ രണ്ടാം ടീസറും വലിയ തരംഗമാണ് സൃഷ്ടിച്ചത്. സന്തോഷ് നാരായണനാണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. നാനിയുടെ കിടിലൻ നൃത്തവുമായി എത്തിയ ഇതിലെ ഒരു ലോക്കൽ സ്ട്രീറ്റ് സോങ് ആദ്യം റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു.
ഗോദാവരി കനിയിലെ സിങ്കേരണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥ പറയുന്ന ഈ ചിത്രം നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്തിരിക്കുന്നു. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും നിർണ്ണായക കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് കീർത്തി സുരേഷാണ്. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിക്കുന്നത് നവീൻ നൂലിയാണ്. പുഷ്പ എന്ന ചിത്രത്തിലെ അല്ലു അർജുനെ അനുസ്മരിപ്പിക്കുന്ന ലുക്കിലാണ് നാനി ഈ ചിത്രത്തിലെത്തുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.