ബിബിൻ മത്തായി, ദീപുൽ എന്നിവരെ നായകന്മാരാക്കി ആർ. കെ ഡ്രീം വെസ്റ്റ് സംവിധാനം ചെയ്ത ചിത്രമാണ് ഓറഞ്ച് വാലി. ചിത്രത്തിലെ മികച്ച ഗാനം ഇന്നലെ പുറത്തിറങ്ങി. അലയുമീ പറവകൾ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഋത്വിക് എസ്. ചാന്ദാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. ഋത്വിക് തന്നെയാണ് ചിത്രത്തിലെ ഗാനങ്ങളക്ക് സംഗീതം സംവിധാനം നിർവ്വഹിച്ചിരിക്കുന്നതും. ചിത്രത്തിലെ ഗങ്ങൾക്ക് വരി എഴുതിയിരിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, വിനായക് ശശി കുമാർ, സന്ധൂപ് നാരായണൻ തുടങ്ങിയവരാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനം അതിമനോഹര വിഷ്വൽസ് കൊണ്ടും ഇതിനോടകം ശ്രദ്ധേയമായി മാറി. മുൻപ് പുറത്തിറങ്ങിയ ട്രെയ്‌ലറും പോസ്റ്ററുകളും നൽകിയ പ്രതീക്ഷ ചിത്രത്തിലെ ഗാനവും നിലനിർത്തിയിട്ടുണ്ട്.
എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് എന്ന കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ഷോർട് ഫിലിമിലൂടെ ശ്രദ്ധേയനായ താരമാണ് ബിബിൻ. ഷോർട് ഫിലിം വിജയമായതിനോടൊപ്പം ബിബിനും ശ്രദ്ധേയനായി. അതിനു ശേഷം ബിബിൻ ആദായമായി നായകനായി ഒരു ചിത്രത്തിലൂടെ എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷയും വളരെ വലുതാണ്. മൂന്നാറിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിൽ വിപ്ലവവും പ്രണയവും എല്ലാം ചർച്ചയാക്കുന്നുണ്ട്. സംവിധായകനായ ആർ. കെ ഡ്രീം വെസ്റ്റ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. നിതിൻ രാജൻ ഓറഞ്ച് വാലിക്കായി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജോൺസൺ തങ്കച്ചൻ, ജോർജ് വർക്കി, ആർ. കെ ഡ്രീം വെസ്റ്റ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം മെയ് 18 ന് തീയേറ്ററുകളിൽ എത്തും.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.