നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിർവഹിച്ച ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറുകയാണ്. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിക്കുന്ന തരത്തിലുള്ള ഒരു ട്രെയ്‌ലറാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തു വിട്ടത്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, മെഗാ സ്റ്റാർ മമ്മൂട്ടി, സൂപ്പർ സ്റ്റാർ സുരേഷ് ഗോപി എന്നിവർ ചേർന്നാണ് ഈ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത്. അത് കൊണ്ട് തന്നെ നിമിഷങ്ങൾക്കകം ഒരുപാട് പ്രേക്ഷകരിലേക്കെത്തിയ ഈ ട്രെയ്‌ലർ എല്ലാവരെയും ഞെട്ടിക്കുകയും കൂടി ചെയ്തതോടെ വലിയ ചർച്ചാ വിഷയമായി മാറി. കേരളത്തിലും തമിഴ്‌നാട്ടിലുമായി നടന്ന ചില കുറ്റകൃത്യങ്ങളും അന്വേഷണവും പശ്ചാത്തലമാക്കിയ ഈ ചിത്രം ഫെബ്രുവരി 12 നാണു തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്നത്.
വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍, പി ബാലചന്ദ്രന്‍, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവർ പ്രധന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രം വളരെ റിയലിസ്റ്റിക് ആയി ഒരുക്കിയ ഒരു ഇൻവെസ്റ്റിഗേഷൻ ചിത്രമാണ്. ഇതൊരു കംപ്ലീറ്റ് ത്രില്ലർ ചിത്രമല്ല എന്നും പോലീസ് ഓപ്പറേഷനുകളില്‍ സത്യത്തിൽ എന്താണ് നടക്കുന്നത് എന്ന് കാണിച്ചു തരുന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ എന്നും സംവിധായകൻ പറയുന്നു. ഓരോ ഓപ്പറേഷനും കേരളാ പോലീസ് എങ്ങനെയാണു തയ്യാറാക്കി നടപ്പിലാക്കുന്നത് എന്നതൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നതെന്നും സംവിധായകൻ പറയുന്നു. തരുൺ തന്നെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയ ഈ ചിത്രം വി സിനിമാസിന്റെ ബാനറില്‍ പത്മാ ഉദയ് ആണ് നിർമ്മിച്ചിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.