മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രം ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ ഗംഭീര വിജയം നേടി മുന്നേറുകയാണ്. ഉദയ കൃഷ്ണ രചിച്ച മാസ്സ് മസാല കോമഡി ആക്ഷൻ എന്റെർറ്റൈനെർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബി ഉണ്ണികൃഷ്ണൻ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒന്നാം കണ്ടം എന്ന് തുടങ്ങുന്ന ഈ ഗാനം അതിമനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. രാഹുൽ രാജ് സംഗീതം പകർന്ന ഈ ഗാനം ശ്വേതാ അശോക്, നാരായണി ഗോപൻ, യാസീൻ നിസാർ, മിഥുൻ ജയരാജ്, അശ്വിൻ വിജയൻ, രാജ്‌കുമാർ രാധാകൃഷ്ണൻ എന്നവരാണ് ആലപിച്ചിരിക്കുന്നത്. കിടിലൻ ലുക്കിലാണ് മോഹൻലാൽ ഈ ഗാനരംഗത്തിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. ഇതിലെ ഒരു ഭാഗത്തു അദ്ദേഹം ഏതാനും നൃത്ത ചുവടുകൾ വെക്കുന്നതും വളരെ രസകരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്.
ഒരു ഗ്രാമത്തിൽ നടക്കുന്ന ആഘോഷ ഗാനം പോലെയാണ് ഇത് ഒരുക്കിയിരിക്കുന്നത്. മോഹൻലാലിന് ഒപ്പം ഒരു വലിയ താരനിര തന്നെ ഈ ഗാനത്തിൽ ആടിപാടുന്നുണ്ട്. രചന നാരായണൻകുട്ടി, സ്വാസിക, മാളവിക, നന്ദു, അശ്വിൻ കുമാർ, ലുഖ്മാൻ, ജോണി ആന്റണി, കൊച്ചുബു പ്രേമൻ തുടങ്ങി ഒട്ടേറെ പേരെ ഈ ഗാനരംഗത്ത് നമ്മുക്ക് കാണാൻ സാധിക്കും. ഈ ഗാനം രചിച്ചത് രാജീവ് ഗോവിന്ദൻ ആണ്. ബി ഉണ്ണികൃഷ്ണനും എം പി എം ഗ്രൂപ്പിന്റെ ശക്തിയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയതും രാഹുൽ രാജ് തന്നെയാണ്. മലയാള സിനിമയിൽ നിന്നുള്ള ഏറ്റവും വലിയ ആഗോള റിലീസ് ആയാണ് ആറാട്ട് കഴിഞ്ഞ ദിവസം പ്രദർശനം ആരംഭിച്ചത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.