മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ തന്റെ തമിഴ് സിനിമാ സെറ്റിലും ഓണം ആഘോഷവുമായി സൂപ്പർസ്റ്റാർ രജനികാന്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഓണം ആഘോഷ വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. മുണ്ടും ഷർട്ടുമിട്ടു വന്ന രജനികാന്ത്, തന്റെ അടുത്ത റിലീസായ വേട്ടയ്‌യാനിലെ മലയാളം വരികളുള്ള ‘ മനസ്സിലായോ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടു വെക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. കൂലിയുടെ സംവിധായകൻ ലോകേഷ് കനകരാജിനെയും വീഡിയോയിൽ കാണാം.
കൂലിയുടെ സെറ്റിൽ ഗംഭീരമായി ഓണം ആഘോഷിക്കുന്ന സൂപ്പർ താരം എന്ന കുറിപ്പുമായാണ് സൺ പിക്ചേഴ്സ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിന്‍റെ പ്രിയ താരം സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദയാൽ എന്ന കഥാപാത്രമായാണ് സൗബിൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ദേവ എന്ന സ്വർണ്ണ കള്ളക്കടത്തുകാരനായാണ് രജനികാന്ത് വേഷമിടുന്നതെന്നാണ് സൂചന.
മലയാളിയായ ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ശ്രുതി ഹാസൻ, സത്യരാജ്, നാഗാർജുന, ഉപേന്ദ്ര എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ബോളിവുഡ് താരം ആമിർ ഖാൻ ഇതിലൊരു അതിഥി വേഷം ചെയ്യുമെന്നും സൂചനയുണ്ട്. രജനികാന്തിന്റെ അടുത്ത റിലീസ് ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്‌യാനാണ്. ഒക്ടോബർ പത്തിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബതി എന്നിവരും വേഷമിട്ടിരിക്കുന്നു.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.