സംവിധായകന് ഒമര് ലുലുവിന്റെ ചിത്രം നല്ല സമയത്തിന്റെ ടീസര് റിലീസ് ചെയ്തു. ഒരു ഫണ് ത്രില്ലര് തലത്തില് ഒരുക്കിയിരിക്കുന്ന ചിത്രം ഡിസംബര് 30ന് തിയേറ്ററുകളിലെത്തും. ഇര്ഷാദ് അലിയാണ് ചിത്രത്തില് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീന മധു, നോറ ജോണ്, ഗായത്രി ശങ്കര്, നന്ദന സഹദേവന്, സുവൈബത്തുല് ആസ്ലിമിയ എന്നീ പുതുമുഖങ്ങളും ഒമര് ലുലുവിന്റെ നല്ല സമയത്തിലൂടെ വെള്ളിത്തിരയില് അരങ്ങേറ്റം കുറിക്കുന്നുവെന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഒറ്റ രാത്രിയില് നടക്കുന്ന സംഭവങ്ങള് പറഞ്ഞു പോകുന്ന സിനിമയ്ക്ക് സെന്സര് ബോര്ഡ് എ സെര്ട്ടിഫിറ്റാണ് നല്കിയത്. സിനു സിദ്ധാര്ഥാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. കെജിസി സിനിമാസിന്റെ ബാനറില് നവാഗതനായ കലന്തൂരാണ് ചിത്രം നിര്മിച്ചിരിക്കുന്നത്. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാര് ലൗവ്, ധമാക്ക എന്നീ ചിത്രങ്ങള്ക്ക് ശേഷം ഒമര് ലുലു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം. നേരത്തെ നവംബര് 25ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് റിലീസ് തീയതി മാറ്റി വെക്കുകയായിരുന്നു.
സിനിമയിലെ അഞ്ച് നായികമാരെ അവതരിപ്പിച്ചു കൊണ്ടുള്ള പ്രമോഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫ്രീക്ക് ലുക്കില് ഫ്രണ്ട്സുമായി എന്ന റാപ്പ് ഗാനത്തില് നടി മെറീന മൈക്കിളും ബിഗ് ബോസ് താരം ജാസ്മിന് മൂസയും എത്തിയിരുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.