ഒമർ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു അഡാർ ലവ്. ഇപ്പോൾ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ഈ ചിത്രത്തിലെ ഒരു ഗാനരംഗം ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്യുകയും , ആ ഗാനവും അതിൽ അഭിനയിച്ച പ്രിയ വാര്യർ എന്ന നടിയും അക്ഷരാർഥത്തിൽ സോഷ്യൽ മീഡിയ ഇളക്കി മറിക്കുകയും ചെയ്തിരുന്നു. പ്രിയ വാര്യർ ആ ഒറ്റ ഗാനം കൊണ്ടും ലോക പ്രശസ്തയായി എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തി ആവില്ല. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രിയ ആണ് നിറഞ്ഞു നിൽക്കുന്നത്.
അപ്പോഴിതാ ഇന്ന് ഒരു അഡാർ ലവ് എന്ന ചിത്രത്തിന്റെ ആദ്യ ടീസറും റിലീസ് ചെയ്തു കഴിഞ്ഞു. റിലീസ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ ഈ ടീസർ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുകയാണ്. മലയാള സിനിമയിൽ പുതിയ യൂട്യൂബ് റെക്കോർഡുകൾ ആണ് ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
ഗംഭീര സ്വീകരണം ലഭിക്കുന്ന ഈ ടീസറിന്റെയും പ്രധാന ആകർഷണം പ്രിയാ വാര്യർ തന്നെയാണ്. ഔസേപ്പച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഒരു അഡാര്‍ ലവ് പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കിയാണ് ഒമർ ലുലു ഒരുക്കുന്നത്. സ്കൂൾ ലൈഫ് ആണ് ഈ ചിത്രത്തിന്റെ വിഷയം. സിനു സിദ്ധാർഥ് ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സാരംഗ്, ലിജോ എന്നിവർ ചേർന്നാണ്. ഷാൻ റഹ്മാൻ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രം അച്ചു വിജയൻ ആണ് എഡിറ്റ് ചെയ്യുന്നത്. ഈ ചിത്രത്തിലെ സൂപ്പർ ഹിറ്റായ മാണിക്യ മലരായി എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. ഏതായാലും ഈ ഗാനവും പുതിയ ടീസറും കൊണ്ട് മലയാളി യുവ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമായി ഒരു അഡാർ ലവ് മാറി കഴിഞ്ഞു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.