Childrens Park Video Song Omanathinkal
മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളായ ഷാഫിയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ചിൽഡ്രൻസ് പാർക്ക്’. ചിത്രത്തിലെ ആദ്യ വിഡിയോ സോങ് നടൻ ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ പുറത്തുവിട്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഇപ്പോൾ ഇതാ ഓമനത്തിങ്കൽ എന്നുതുടങ്ങുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നു. കാർത്തിക്കും മൃദുല വാര്യരും ചേർന്നു ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അരുൺ രാജ് ആണ്. വരികൾ രചിച്ചിരിക്കുന്നത് ബി.കെ ഹരിനാരായണൻ. ക്വീൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ദ്രുവൻ, നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദീൻ എന്നിവരാണ് ചിത്രത്തിൽ നായകന്മാരായി പ്രത്യക്ഷപ്പെടുന്നത്. മാനസ രാധാകൃഷ്ണൻ, ഗായത്രി സുരേഷ്, സൗമ്യ മേനോൻ എന്നിവരാണ് നായികമാരായി വേഷമിടുന്നത്.
അടുത്തിറങ്ങിയ ട്രെയ്‌ലർ സൂചിപ്പിക്കുന്നത് പോലെ ഒരു മുഴുനീള കോമഡി എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മധു, ഹരീഷ് കണാരൻ, റാഫി, ധർമജൻ ബോൾഗാട്ടി, ശ്രീജിത് രവി, ശിവജി ഗുരുവായൂർ, നോബി, ബേസിൽ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. റാഫിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടു കണ്ട്രിസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം റാഫി-ഷാഫി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ചിൽഡ്രൻസ് പാർക്ക്’. കൊച്ചിൻ ഫിലിംസിന്റെ ബാനറിൽ രൂപേഷ് ഓമന, മിലൻ ജലീൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.