മലയാളത്തിലെ സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ ഗോപി സുന്ദർ അടുത്തിടെയാണ് പ്രശസ്ത ഗായികയായ അമൃത സുരേഷിനൊപ്പം ദാമ്പത്യ ജീവിതമാരംഭിച്ചത്. ഏറെനാളായി പ്രണയത്തിലായിരുന്ന ഇരുവരും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രണയം പബ്ലിക് ആയി തന്നെ പറയുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഇരുവരും തങ്ങളുടെ പുതിയ ജീവിതം സംഗീതവും യാത്രകളുമായി ആഘോഷിക്കുകയാണ്. ഒരുമിച്ച് ഒട്ടേറെ പാട്ടുകൾ ചെയ്തും സോങ് വീഡിയോകൾ ഒരുക്കിയും ഇവർ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ ഇവർ പുറത്തു വിട്ട ഒരു പുത്തൻ സോങ് വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്. ഒലേലെ എന്ന വരികളോടെ തുടങ്ങുന്ന ഈ അടിപൊളി ഗാനം ആലപിച്ചിരിക്കുന്നത് ഗോപി സുന്ദറും അമൃത സുരേഷും ചേർന്നാണ്. ഈ ഗാനരംഗത്തിൽ നൃത്തം വെക്കുന്നതും ഇവർ തന്നെയാണ്. സാംബ താളത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നത് ഗോപി സുന്ദറും ഇതിന് വരികൾ രചിച്ചത് ബി കെ ഹരിനാരായണനുമാണ്.
അമൃത സുരേഷിന്റെ രണ്ടാമത്തെ ജീവിത പങ്കാളിയാണ് ഗോപി സുന്ദർ. നടൻ ബാലയെയാണ് അമൃത ആദ്യം വിവാഹം കഴിച്ചത്. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മകളോടൊപ്പം സംഗീതവുമായി കഴിയവെയാണ് അമൃത ഗോപി സുന്ദറുമായി പ്രണയത്തിലായത്. ഗോപി സുന്ദറും നേരത്തെ വിവാഹം കഴിച്ചിട്ടുണ്ട്. പ്രിയ എന്നായിരുന്നു ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയുടെ പേര്. ഈ വിവാഹ ബന്ധത്തിൽ രണ്ട് ആൺമക്കളും ഗോപി സുന്ദറിനുണ്ട്. പ്രിയയുമായുള്ള വിവാഹ മോചനത്തിന് ശേഷം ഗായികയായ അഭയ ഹിരൺമയിയുമായി പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു ഗോപി സുന്ദർ. ഗോപി സുന്ദർ ഈണം നൽകിയ ഏറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായിക കൂടിയാണ് അഭയ ഹിരൺമയി.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.