ഇന്ന് തെലുങ്കിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് യുവതാരം നാനി. മികച്ച ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷകരുടെ മുന്നിലെത്തുന്നത് പോലെ തന്നെ മികച്ച ചിത്രങ്ങൾ നിർമ്മിച്ച് കൊണ്ടും അദ്ദേഹം പ്രേക്ഷകരെ സന്തോഷിപ്പിക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ നിർമ്മാണ ബാനറായ വാൾ പോസ്റ്റർ സിനിമയ്ക്ക് കീഴിൽ നാനി നിർമ്മിച്ച പുതിയ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു ആന്തോളജി ചിത്രമായാണ് അദ്ദേഹം ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. “മീറ്റ് ക്യൂട്ട്” എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. നാനിയുടെ സഹോദരി ദീപ്തി ഘണ്ട സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ഈ ആന്തോളജി ചിത്രത്തിൽ അഞ്ച് കഥകൾ ആണ് പറയുന്നത്. മികച്ച താരനിരയാണ് ഈ ആന്തോളജി ചിത്രത്തിൽ അണിനിരക്കുന്നത്. രോഹിണി മൊല്ലേറ്റി, ആദാ ശർമ്മ, വർഷ ബൊല്ലമ്മ, ആകാൻക്ഷ സിംഗ്, റുഹാനി ശർമ്മ, സുനൈന, സഞ്ചിത പൂനാച്ച, അശ്വിൻ കുമാർ, ശിവ കണ്ടുകുരി, എന്നിവരാണ് ഇതിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
ഇവരെ കൂടാതെ, ഈ ചിത്രത്തിലെ കഥകളിലൊന്നിൽ പ്രശസ്ത തമിഴ് നടൻ സത്യരാജ് നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. ദീക്ഷിത് ഷെട്ടി, ഗോവിന്ദ് പത്മസൂര്യ, രാജ എന്നിവരും ഇതിലെ കഥകളിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രശസ്ത സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സോണി ലിവിൽ ഈ ആന്തോളജി ചിത്രം ഒരുപാട് വൈകാതെ ഡയറക്റ്റ് റിലീസായി എത്തും. വസന്ത് കുമാർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ആന്തോളജി ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത് വിജയ് ബൾഗാനിനാണ്. അവിനാഷ് കൊല്ല, ഗാരി ബിഎച്ച് എന്നിവരാണ് യഥാക്രമം ഈ ചിത്രത്തിന്റെ കലാസംവിധാനം, എഡിറ്റിംഗ് എന്നിവ ചെയ്തിരിക്കുന്നത്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.