പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം മലയാളികൾ ഉറ്റു നോക്കുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണ് ‘ഒടിയൻ’. മോഹൻലാൽ നായകനായിയെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകുമാർ മേനോനാണ്. ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിന് റീലീസിനായി സിനിമ സ്നേഹികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഒടിയന് ശേഷം ശ്രീകുമാർ മേനോന്റെ അടുത്ത ചിത്രം ആയിരം കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന രണ്ടാമൂഴമാണ്. പരസ്യ ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നു ഇദ്ദേഹം വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ചരിത്രം സൃഷ്ട്ടിക്കുന്നത്. എല്ലാ മലയാളികളും ഇപ്പോൾ ഫിഫ വേൾഡ് കപ്പിന്റെ ലഹരിയിലാണ് എന്നാൽ ഒടിയൻ സംവിധായകനും അതിലും ആവേശത്തിലാണ്. മറഡോണ ആരാധകനിൽ നിന്ന് മെസ്സി ആരാധകനായ കഥ തന്റെ ഫേസ്‍ബുക് പേജിൽ പങ്കുവെച്ചു സംവിധായകൻ ശ്രീകുമാർ മേനോനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
അർജന്റീന ആരാധകനായ ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ തന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ –
“വാശിയേറിയ ഫുട്ബോൾ ആവേശമാണ് നാട് മുഴുവൻ. എങ്ങ് നോക്കിയാലും ഫ്ളക്സുകളും ബോർഡുകളും കൊടികളും തോരണങ്ങളും മാത്രം. കോളേജ് കാലം മുതൽ ഞാൻ കടുത്ത മറഡോണ ഫാനായിരുന്നു.1986 ലെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഡീഗോ മറഡോണ എന്ന പത്താം നമ്പർ താരത്തിന്റെ ‘ഗോൾ ഓഫ് ദി സെഞ്ച്വറി’ ഇന്നും കണ്ണിൽ നിന്നും മായാത്ത കാഴ്ച്ചയാണ്. പിന്നീട് ആ ആരാധന പതുക്കെ ലയണൽ മെസ്സി എന്ന ഇതിഹാസ താരത്തിലേക്ക് മാറി. ക്രിസ്റ്റിയാനോ റൊണാൾഡോയുമായി ഏറെ തവണ താരതമ്യം ചെയ്യപ്പെട്ടിട്ടുള്ള മെസ്സിയുടെ ഫിനിഷിങ്ങും പൊസിഷനിങ്ങുമെല്ലാം ഏതൊരു ഫുട്ബോൾ പ്രേമിയേയും ആകർഷിക്കുന്നയൊന്നാണ്. ഇത്തവണത്തെ ഫുട്ബോൾ ആവേശം അതിന്റെ പാരമ്യത്തിൽ നിൽക്കുമ്പോളാണ് ചില ഒടിയൻ ആരാധകർ ചെയ്ത ഈ വീഡിയോ കാണാൻ ഇടയായത്. ഒടിയൻ ടീസറിൽ മെസ്സിയെ താരമാക്കിയിറക്കിയ ആവേശം കൊള്ളിക്കുന്ന ഒരു ചെറു വീഡിയോ. മെസ്സി ആരാധകനായ ഒടിയൻ സംവിധായന് ഷെയർ ചെയ്യാൻ വേറെന്തു വേണം”
ഫുട്‌ബോൾ രാജകുമാരൻ ലയണൽ മെസ്സിയുടെ ഒടിയൻ വേർഷനിലുള്ള വീഡിയോ വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ കാട്ടു തീ പോലെ പടർന്നത്. മെസ്സി ആരാധകരെ ഇന്ന് ഏറെ ആവേശത്തിലാഴ്ത്തിയ ഒരു പോസ്റ്റും കൂടിയാണിത്. അർജന്റീനയുടെ ആദ്യ മത്സരം നാളെ ഐസ് ലൻഡിന് എതിരെ വൈകീട്ട് 5.30ക്കാണ്.
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി'യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്തിറങ്ങി. 'സരിഗമ'യുടെ…
മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വർഷങ്ങൾക്ക് ശേഷം ഒരുമിപ്പിച്ച് ഒരു ചിത്രമൊരുക്കുകയാണ് പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ. മമ്മൂട്ടി…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ആനന്ദ് ശ്രീബാലക്കു ഗംഭീര പ്രേക്ഷക പ്രതികരണം. പ്രശസ്ത സംവിധായകനായ…
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്ഷങ്ങള്ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ…
This website uses cookies.