മലയാള സിനിമാ പ്രേമികൾ ഇന്ന് ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ഒടിയൻ. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത് ഏപ്രിൽ അവസാന വാരം ആണ്. ഇപ്പോഴിതാ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിൻറെ ആദ്യ ചിത്രമായ ആദിയുടെ നൂറാം ദിവസം ആഘോഷിച്ച വേളയിൽ ഒടിയൻ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പ്രദർശിപ്പിക്കുകയും അധികം വൈകാതെ തന്നെ ആ ടീസർ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു. മോഹൻലാൽ ആണ് ടീസർ തന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തത്. റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ എങ്ങും കൊടുംകാറ്റ് പോലെ ആഞ്ഞടിക്കുകയാണ് ഒടിയൻ എന്ന് പറയാം. ഏവരുടെയും ചർച്ച ഒടിയൻ മാത്രം.
ഒരു കറുത്ത കമ്പളം പുതച്ചു തേങ്കുറിശ്ശിയിലെ തെരുവിലൂടെ നടന്നു പോകുന്ന ഒടിയൻ മാണിക്യൻ ആയുള്ള മോഹൻലാലിന്റെ ഒരു ഷോട്ട് മാത്രമാണ് ടീസറിൽ ഉള്ളത് എങ്കിലും ഈ ടീസറിന് വേണ്ടി സാം സി എസ് ഒരുക്കിയ പശ്ചാത്തല സംഗീതം അതിഗംഭീരമായിട്ടുണ്ട്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നതും ആരാധകരെയും സിനിമാ പ്രേമികളെയും ആവേശം കൊള്ളിക്കുന്നതുമാണ് ആ പശ്ചാത്തല സംഗീതം. ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഒടിയൻ ഓണത്തിനോ അല്ലെങ്കിൽ പൂജക്കൊ തീയേറ്ററുകളിൽ എത്തും. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കിയത് പീറ്റർ ഹെയ്‌ൻ ആണ്. ഹരികൃഷ്ണൻ ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിൽ മഞ്ജു വാര്യർ, പ്രകാശ് രാജ്, മനോജ് ജോഷി, സിദ്ദിഖ്, ഇന്നസെന്റ്, നരെയ്ൻ എന്നിവരും അഭിനയിക്കുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.