ഏതാനും ദിവസങ്ങൾക്കു മുൻപാണ് മലയാളി സിനിമാ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒടിയൻ എന്ന ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തത്. ഈ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് ഒടിയൻ ടീം റിലീസ് ചെയ്തത്. യൂട്യൂബിൽ റിലീസ് ചെയ്ത ഈ വീഡിയോ ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ് ആണെന്ന് മാത്രമല്ല 2 മില്ല്യൺ യൂട്യൂബ് വ്യൂസ് നേടി ചരിത്രം രചിച്ചു കൊണ്ട് മുന്നേറുകയാണ്. ആദ്യമായാണ് മലയാള സിനിമയിലെ ഒരു പാട്ടിന്റെ ലിറിക് വീഡിയോ ഇത്രയധികം കാഴ്ചക്കാരെ യൂട്യൂബിൽ നിന്ന് നേടുന്നത്. ഈ സന്തോഷം പങ്ക് വെച്ചു കൊണ്ട് പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ ഈ ഗാനം സോഷ്യൽ മീഡിയയിലൂടെ ആലപിച്ചു കൊണ്ട് ഇപ്പോൾ രംഗത്തു വന്നു കഴിഞ്ഞു.
ഇത്ര മനോഹരമായ ഒരു ഗാനം തനിക്ക് നൽകിയ എം ജയചന്ദ്രന് നന്ദി പറഞ്ഞ ശ്രേയ ഈ പാട്ടിന്റെ ദൃശ്യങ്ങൾ കാണാനും അതുപോലെ ഒടിയൻ എന്ന ചിത്രം കാണാനും കാത്തിരിക്കുകയാണ് എന്നും പറഞ്ഞു. എം ജയചന്ദ്രൻ ഈണം നൽകിയ കൊണ്ടോരാം കൊണ്ടോരാം കൈതോല പായ കൊണ്ടോരാം എന്ന ഈ മനോഹരമായ മെലഡിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. റഫീഖ് അഹമ്മദ് വരികൾ എഴുതിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സുദീപും ശ്രേയ ഘോഷാലും ചേർന്നാണ്. ചിത്രത്തിലെ നായകനായ മോഹൻലാലിന്റെ മനോഹരമായ വോയിസ് കവറോടു കൂടിയാണ് ഈ ലിറിക് വീഡിയോ റിലീസ് ചെയ്തത്. എം ജി ശ്രീകുമാർ, ശങ്കർ മഹാദേവൻ, മോഹൻലാൽ എന്നിവരും പാടിയ പാട്ടുകൾ ഈ ചിത്രത്തിൽ ഉണ്ട്. ഏതായാലും മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും ഹിറ്റായ ഗാനമായി ഒടിയനിലെ ഈ ഗാനം മാറിയിരിക്കുകയാണ്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.