മലയാള സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് മോഹൻലാൽ ചിത്രമായ ഒടിയനിലെ കൊണ്ടോരാം കൊണ്ടോരാം കൈതോല പായ കൊണ്ടോരാം എന്ന ഗാനം. കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ഈ ഗാനത്തിന്റെ ലിറിക് വീഡിയോ മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച് കൊണ്ട് യൂട്യൂബിൽ രണ്ടു മില്യൺ വ്യൂസ് പിന്നിട്ടു മുന്നേറുകയാണ്. ഇപ്പോഴിതാ ഈ ഗാനം വിദേശികൾക്കിടയിലും ശ്രദ്ധ നേടുകയാണ്. വിദേശിയായ ഒരു മോഹൻലാൽ ആരാധകൻ ഈ ഗാനം പാടുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. ആ വീഡിയോ നിങ്ങൾക്കിവിടെ കാണാം.
എം ജയചന്ദ്രൻ ഈണമിട്ട ഈ ഗാനം രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദും ആലപിച്ചിരിക്കുന്നത് സുദീപും ശ്രേയ ഘോഷാലും ചേർന്നാണ്. മോഹൻലാലിന്റെ വോയിസ് കവറും ഈ ഗാനത്തിന്റെ ലിറിക് വീഡിയോക്ക് ഒപ്പം ഉണ്ട്. അധികം വൈകാതെ തന്നെ ഈ ചിത്രത്തിലെ മറ്റു ഗാനങ്ങളും റിലീസ് ചെയ്യുമെന്നാണ് സൂചന. അഞ്ചു പാട്ടുകൾ ആണ് ഈ ചിത്രത്തിൽ ഉള്ളത്. ശങ്കർ മഹാദേവനും എം ജി ശ്രീകുമാറും മോഹൻലാലും ഈ ചിത്രത്തിൽ പാടിയിട്ടുണ്ട്. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ അടുത്ത മാസം പതിനാലിന് ലോകമെമ്പാടും റിലീസ് ചെയ്യും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ റിലീസ് ആയാണ് എത്തുക. മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്തത്തിന്റെ തെലുങ്കു പതിപ്പും മലയാളം പതിപ്പിനൊപ്പം തന്നെ റിലീസ് ചെയ്യും.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.