മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന ഫാന്റസി ത്രില്ലർ ഇപ്പോൾ അതിന്റെ ചിത്രീകരണ ഘട്ടത്തിൽ ആണ്. ഇനിയും ഏകദേശം അറുപതു ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുള്ള ഈ ചിത്രം മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രീകരണം കഴിഞ്ഞിട്ടില്ലെങ്കിലും ഈ ചിത്രത്തിന്റെ മാർക്കറ്റിങ് അവിശ്വസനീയമായ വേഗത്തിൽ ആണ് മുന്നോട്ടു പോകുന്നത്.
ഈ ചിത്രം ഷൂട്ടിംഗ് ആരംഭിച്ച കാശിയിലെ ലൊക്കേഷനിൽ നിന്നായിരുന്നു ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വന്നു. ഒരു ലൊക്കേഷൻ വീഡിയോ എന്ന് പറയാമെങ്കിലും ഗംഭീര പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ നായകനായ മോഹൻലാൽ തന്റെ കഥാപാത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ച് വിശദീകരിക്കുന്ന ഒരു ചെറിയ വീഡിയോ ആയിരുന്നു അത്.
അതുപോലെ തന്നെ ഇപ്പോൾ രണ്ടാം ടീസർ എത്തി കഴിഞ്ഞിരിക്കുന്നു. ചിത്രത്തിന്റെ ഇപ്പോഴത്തെ ലൊക്കേഷനായ പാലക്കാടു നിന്നാണ് ഈ രണ്ടാം ടീസർ വന്നിരിക്കുന്നത്. ഒടിയൻ മാണിക്യൻ എന്ന തന്റെ കഥാപാത്രത്തിന്റെ തേൻകുറിശി എന്ന ഗ്രാമത്തെ കുറിച്ച് മോഹൻലാൽ വിശദീകരിക്കുന്ന വീഡിയോ ആണ് പുതിയ ടീസർ.
ഇതിലും ഗംഭീര പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയാണ് ദൃശ്യങ്ങൾ വന്നിരിക്കുന്നത്. മോഹൻലാലിന് പുറമെ പ്രകാശ് രാജ്, മഞ്ജു വാര്യർ, സിദ്ദിഖ്, നരെയ്ൻ, ഇന്നസെന്റ്, നന്ദു, സന അൽത്താഫ്, കൈലാഷ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.
പീറ്റർ ഹെയ്‌ൻ ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ഉള്ള ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത് ഷാജി കുമാർ ആണ്. എം ജയചന്ദ്രൻ ഗാനങ്ങളും സാം സി എസ് പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രത്തിൽ ഏകദേശം ഏഴു കോടി രൂപയുടെ വി എഫ് എക്സ് ജോലികൾ മാത്രം ഉണ്ടെന്നാണ് സൂചന. ജനുവരി പകുതിയോടെ മാത്രമേ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിക്കൂ. മോഹൻലാൽ ശരീര ഭാരം കുറച്ചു, തന്റെ പുതിയ ലുക്കിൽ ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂളിൽ ഡിസംബർ അഞ്ചിന് ജോയിൻ ചെയ്യും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.