[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഒരു ലോഡ് നുണകളുമായി റിച്ച് മാനും കൂട്ടരും എത്തുന്നു; ‘നുണക്കുഴി’ ട്രെയ്‌ലർ എത്തി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നുണക്കുഴി’ ഓഗസ്റ്റ് 15 ന് പ്രദർശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായ മോഹൻലാൽ ചിത്രം നേരിന് ശേഷം ജീത്തു ജോസഫിന്റെ സംവിധാനം, കൂടാതെ ഈ വർഷത്തെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ഗുരുവായൂർ അമ്പലനടയിലിനു ശേഷം ബേസിൽ ജോസഫ് മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രം എന്നീ ഘടകങ്ങളാൽ ‘നുണക്കുഴി’ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ ഉണർത്തുന്ന സിനിമയാണ്.

ഒരു ഔട്ട് ആൻഡ് ഔട്ട് കോമഡി ഫാമിലി എന്റെർറ്റൈനെർ തന്നെയാകും ‘നുണക്കുഴി’ എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗാനവും ടീസറും സോഷ്യൽ മാധ്യമങ്ങളിൽ ഇപ്പോഴും ട്രെൻഡിങ് സ്ഥാനത്ത് തുടരുകയാണ്. നർമ്മം കലർന്ന കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന ബേസിലും ഗ്രേസും ഒരുമിച്ച് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം കോമഡി ഫാമിലി എന്റർടെയ്നർ പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. കൂടാതെ സിദിഖ്, മനോജ്‌ കെ ജയൻ, ബൈജു എന്നീ സീനിയർ താരങ്ങളുടെ കോമഡി കോംബോ കൂടി നുണക്കുഴിയുടെ ഹൈലൈറ്റാണ്.

‘ട്വെൽത്ത് മാൻ’, ‘കൂമൻ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാർ തിരക്കഥ രചിച്ച ‘നുണക്കുഴി’ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സാഹിൽ എസ് ശർമ്മയാണ് സഹ നിർമ്മാതാവ്. ആശിർവാദാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ സിദിഖ്, മനോജ്‌ കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, നിഖില വിമൽ, ലെന, സ്വാസിക, ബിനു പപ്പു, ബൈജു സന്തോഷ്‌, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ചിത്രസംയോജനം: വിനായക് വി എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് (സരി​ഗമ): സൂരജ് കുമാർ, ആശിഷ് മെഹ്‌റ, അനുരോദ് ഗുസൈൻ, രതി ഗലാനി, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ (ബെഡ്ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താൻ, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്കോർ: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർമാർ: രോഹിത്, രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടേർസ്: സോണി ജി സോളമൻ, അമരേഷ് കുമാർ കെ, ഫസ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടേർസ്: മാർട്ടിൻ ജോസഫ്, ഗൗതം കെ നായനാർ, സെക്കൻഡ് യൂണിറ്റ് സിനിമാറ്റോ​ഗ്രഫി: ബിനു കുര്യൻ, ഏരിയൽ സിനിമാറ്റോ​ഗ്രഫി: നിതിൻ അന്തിക്കാടൻ, സ്പോട്ട് എഡിറ്റർ: ഉണ്ണികൃഷ്ണൻ ഗോപിനാഥൻ, ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്: വിനീത് ബാലചന്ദ്രൻ, അഖിലേഷ് കൊയിലാണ്ടി, റെക്കോർഡിംഗ് എഞ്ചിനീയർ: സുബൈർ സി പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമൽ ചന്ദ്രൻ, രതീഷ് വിജയൻ, കളറിസ്റ്റ്: ലിജു പ്രഭാഷകർ, വി.എഫ്.എക്സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റിൽസ്: ബെന്നറ്റ് എം വർഗീസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കൽറ, പിആർഒ & മാർക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

webdesk

Recent Posts

തിയേറ്ററിൽ മധുരം വിളമ്പി സുനിലിന്റെ ‘കേക്ക് സ്റ്റോറി’; മികച്ച അഭിപ്രായങ്ങളുമായി പഴയകാല ഹിറ്റ്‌ സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ്

പഴയകാല ഹിറ്റ്‌ സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…

1 day ago

‘മരണമാസ്സ് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരത..’സിനിമയെ അഭിനന്ദിച്ച് മുരളി ഗോപി

മരണമാസ്സ്‌ സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…

1 day ago

പാൻ ഇന്ത്യൻ ചിത്രം ’45 ‘ ന്റെ ഗ്രാൻഡ് ടീസർ ലോഞ്ചും പ്രസ്സ് മീറ്റും കൊച്ചിയിൽ നടന്നു.

ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…

1 day ago

മമ്മൂട്ടി, വിനായൻ ചിത്രം ‘കളംകാവൽ’ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി

മെ​ഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…

1 day ago

മനസ്സിൽ മധുരം നിറക്കുന്ന “കേക്ക് സ്റ്റോറി”; റിവ്യൂ വായിക്കാം

ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…

3 days ago

എൻ‌വി‌ബി ഫിലിംസ് – സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’ റിലീസ് മെയ് 30 ന്

എൻ‌വി‌ബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…

3 days ago

This website uses cookies.