എന്നും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന ജയസൂര്യ വീണ്ടും തന്റെ കരിയറിലെ വ്യത്യസ്ത വേഷത്തിലെത്തുന്ന ചിത്രം ഞാൻ മേരിക്കുട്ടിയുടെ ട്രൈലർ പുറത്തിറങ്ങി. വിജയ കൂട്ടുകെട്ടായ ജയസൂര്യ – രഞ്ജിത് ശങ്കർ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം ഇത്തവണ വളരെ വ്യത്യസ്തമായൊരു പ്രമേയമാണ് ചർച്ചയാകുന്നത്. ആണിന്റെ ശരീരവും പെണ്ണിന്റെ മനസ്സുമായി ജീവിക്കുന്ന ഒരു വ്യക്തിയുടെ സ്ത്രീയിലേക്കുള്ള മാറ്റമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ മേരിക്കുട്ടി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തിനായി ഇന്നേവരെ സ്വീകരിച്ചതിൽ വച്ച് വളരെ വ്യത്യസ്തമായ മേക്കോവറാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ജയസൂര്യയുടെ ഇന്നേവരെ കാണാത്ത ഗെറ്റപ്പുകൾ കൊണ്ടും മികച്ച സംഭാഷണങ്ങൾ കൊണ്ടും ട്രൈലർ ഇതിനോടകം തന്നെ നവമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.
നമ്മുടെ സമൂഹം ഇന്ന് ഏറ്റവുമധികം നേരിടുന്ന വിഷയങ്ങളിലൊന്നാണ് ട്രാൻസ് ജെൻഡേഴ്സിനെതിരായി നടക്കുന്ന ആക്രമണങ്ങൾ. ഈ വിഷയത്തെ ചിത്രം എങ്ങനെ ചർച്ചയാകുന്നു ആകാംക്ഷയിൽ കൂടിയാണ് പ്രേക്ഷകർ. സംവിധായകൻ രഞ്ജിത് ശങ്കറും ജയസൂര്യയും ഇതിനുമുൻപ് ഒന്നിച്ച ചിത്രം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ആണ്. ചിത്രം വളരെ വലിയ വിജയം കരസ്ഥമാക്കിയിരുന്നു. മുൻ ചിത്രം പോലെ ഇരുവരും ചേർന്നാണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ജയസൂര്യയെ കൂടാതെ ജുവൽ മേരി, സുരാജ് വെഞ്ഞാറമൂട്, അജുവർഗീസ്, ഇന്നസെന്റ്, ജോജു ജോർജ് തുടങ്ങിയവരും അഭിനയിക്കുന്നു. വിഷ്ണു നാരായണനാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നത് ആനന്ദ് മധുസൂദനൻ ഈണം നൽകിയിരിക്കുന്നു. ചിത്രം ഈദ് റിലീസായി തീയറ്ററിൽ എത്തും.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.