മലയാളത്തിന്റെ യുവ താരം നിവിൻ പോളിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കിയ പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. ഈ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ, ആദ്യ ടീസർ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. നിവിനൊപ്പം അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ് , സാനിയ ഇയ്യപ്പൻ എന്നിവരും വേഷമിടുന്ന ഈ ചിത്രം ഒരു കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിനോടകം പുറത്തു വന്ന ഇതിന്റെ പോസ്റ്ററുകൾ, ടീസർ എന്നിവ സൂചിപ്പിക്കുന്നത്. കിറുക്കനും കൂട്ടുകാരുമെന്ന ടാഗ്‌ലൈനോടെയാണ് ഇതിന്റെ കളർഫുൾ പോസ്റ്ററുകൾ പുറത്ത് വന്നത്. ഇപ്പോൾ ആരാധകരുടെയും സിനിമാ പ്രേമികളുടെയും പ്രതീക്ഷകൾ വാനോളമുയർത്തിക്കൊണ്ട് ഇന്നിതിന്റെ ട്രയ്ലർ പുറത്തു വന്നിരിക്കുകയാണ്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു പക്കാ എന്റർടൈനറാണ് സാറ്റർഡേ നൈറ്റ് എന്ന പ്രതീതിയാണ് ഈ ട്രയ്ലർ നൽകുന്നത്. സ്റ്റാൻലി എന്ന കഥാപാത്രമായാണ് നിവിൻ പോളി ഇതിലെത്തുന്നത്. ഒരു സംഘം പഴയ കൂട്ടുകാർ ഒരിടവേളയ്ക്ക് ശേഷം ഒരുമിച്ചു കൂടുന്നതും, അതിനു ശേഷം അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നാണ് ട്രയ്ലർ കാണിച്ചു തരുന്നത്. കോമഡിയും ആക്ഷനും ത്രില്ലും നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്നും ട്രയ്ലർ പറയുന്നു.
ഒരു വലിയ ഇടവേളയ്ക്കു ശേഷമാണ് ഒരു കംപ്ലീറ്റ് ഫൺ ചിത്രവുമായി നിവിൻ പോളി നമ്മുക്ക് മുന്നിലെത്തുന്നത്. എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം എന്നിവ രചിച്ച നവീൻ ഭാസ്കർ തിരക്കഥ രചിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് നിർമ്മിച്ചിരിക്കുന്നത്. അസ്‌ലം കെ പുരയിൽ ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ്, എഡിറ്റ് ചെയ്യുന്നത് ടി ശിവാനന്ദേശ്വരൻ എന്നിവരാണ്. നിവിൻ പോളി- മോഹൻലാൽ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും ഒന്നിച്ച ചിത്രം കൂടിയാണ് സാറ്റർഡേ നൈറ്റ്. ഈ മാസം അവസാനം പൂജ റിലീസായി സാറ്റർഡേ നൈറ്റ് പ്രേക്ഷകർക്ക് മുന്നിലെത്തും.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.