യുവ താരം നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കിയ പുതിയ ചിത്രമായ സാറ്റർഡേ നൈറ്റ് ഈ വരുന്ന വെള്ളിയാഴ്ച ആഗോള റിലീസായി എത്തുകയാണ്. ഇതിന്റെ പോസ്റ്ററുകൾ, ടീസർ, ട്രൈലെർ എന്നിവയെല്ലാം വലിയ ശ്രദ്ധയാണ് നേടിയത്. അതുപോലെ തന്നെ ഈ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറി. ഇപ്പോഴിതാ ഇതിന്റെ പുതിയ ടീസറാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ടോട്ടൽ മൂഡ് എങ്ങനെയാണെന്ന് പ്രേക്ഷകർക്ക് സൂചന നൽകുന്ന ഒന്നാണ് ഇപ്പോൾ വന്നിരിക്കുന്ന ടീസർ. നിവിനൊപ്പം അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ് , സാനിയ ഇയ്യപ്പൻ എന്നിവരും വേഷമിടുന്ന ഈ ചിത്രം ഒരു കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസറുകളും ട്രൈലെറുമെല്ലാം നമ്മുക്ക് നൽകിയത്. കിറുക്കനും കൂട്ടുകാരുമെന്ന ടാഗ്‌ലൈനോടെയാണ് ഇതിന്റെ കളർഫുൾ പോസ്റ്ററുകൾ റിലീസ് ചെയ്തത്.
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും ഒന്നിച്ച സാറ്റർഡേ നൈറ്റ് ഒരു സംഘം സുഹൃത്തുക്കളുടെ കഥ കൂടിയാണ് പറയുന്നത്. സ്റ്റാൻലി എന്നാണ് ഇതിൽ നിവിൻ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം എന്നിവ രചിച്ച നവീൻ ഭാസ്കർ തിരക്കഥ രചിച്ച ഈ ചിത്രം വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്കു ശേഷമാണു ഒരു കംപ്ലീറ്റ് ഫൺ ചിത്രവുമായി നിവിൻ പോളി നമ്മുക്ക് മുന്നിലെത്തുന്നതെന്നതും ഈ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. അസ്‌ലം കെ പുരയിൽ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത് ജേക്സ് ബിജോയ്, എഡിറ്റ് ചെയ്തത് ടി ശിവാനന്ദേശ്വരൻ എന്നിവരാണ്.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.