യുവ താരം നിവിൻ പോളി നായക വേഷത്തിൽ എത്തിയ മിഖായേൽ എന്ന ചിത്രം ഈ കഴിഞ്ഞ ജനുവരി പതിനെട്ടിന് ആണ് കേരളത്തിൽ റിലീസ് ചെയ്തത്. ഹനീഫ് അദനി സംവിധാനം ചെയ്ത ഈ ചിത്രം ആദ്യ ഷോ മുതൽ മികച്ച മാസ്സ് ആക്ഷൻ ത്രില്ലെർ എന്ന പ്രേക്ഷകഭിപ്രായം ആണ് നേടി എടുത്തത്. ആദ്യ നാല് ദിനം കൊണ്ട് വേൾഡ് വൈഡ് കളക്ഷൻ ആയി പത്തു കോടിക്ക് മുകളിൽ ഈ ചിത്രം നേടിയെന്ന റിപ്പോർട്ട് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. രണ്ടാം വാരത്തിലും മികച്ച പ്രേക്ഷക പിന്തുണ നേടി ഹൌസ് ഫുൾ ഷോകളോടെ ആണ് മിഖായേൽ കുതിക്കുന്നത്. ഇന്ന് ഈ ചിത്രത്തിന്റെ പുതിയ ഒരു ട്രയ്ലർ കൂടി റിലീസ് ആയിരിക്കുകയാണ്. കിടിലൻ ആക്ഷൻ രംഗങ്ങളും, പഞ്ച് ഡയലോഗുകളും ത്രില്ലടിപ്പിക്കുന്ന സംഗീതവുമൊക്കെയാണ് ഈ മാസ്സ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതോടൊപ്പം കുടുംബ ബന്ധങ്ങളും ഈ ചിത്രത്തിന്റെ കഥയുടെ ഭാഗം ആണ്.
ഹനീഫ് അദനി തന്നെ രചന നിർവ്വഹിച്ച ഈ ത്രില്ലർ ചിത്രത്തിൽ യുവ താരം ഉണ്ണി മുകുന്ദൻ ആണ് വില്ലൻ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് നിർമ്മിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് പ്രശസ്ത നടി മഞ്ജിമ മോഹൻ ആണ്. ഇവരോടൊപ്പം സിദ്ദിഖ്, ജെ ഡി ചക്രവർത്തി. സുരാജ് വെഞ്ഞാറമ്മൂട്, സുദേവ് നായർ, കലാഭവൻ ഷാജോൺ, ബൈജു, ബാബു ആന്റണി, ശാന്തി കൃഷ്ണ, കെ പി എ സി ലളിത, കിഷോർ, ജയപ്രകാശ് തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിൽ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തിരിക്കുന്നു. ഗോപി സുന്ദർ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ മിഖായേലിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് വിഷ്ണു പണിക്കരും എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണനും ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.