സൂപ്പർ ഹിറ്റായി മാറിയ ദിലീപ് ചിത്രം പറക്കും തളികയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നായികാ താരമാണ് നിത്യ ദാസ്. അതിനു ശേഷം നരിമാൻ, കുഞ്ഞിക്കൂനൻ, ബാലേട്ടൻ, കണ്മഷി തുടങ്ങി പതിനാലോളം മലയാള ചിത്രങ്ങളിലും രണ്ട് തമിഴ് ചിത്രങ്ങളിലും ഒരു തെലുങ്കു ചിത്രത്തിലും ഈ താരം അഭിനയിച്ചു. 2007 ഇൽ വിവാഹിതയായതിനു ശേഷം അഭിനയ രംഗത് നിന്നും മാറി നിന്ന ഈ നടി ഇപ്പോൾ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്. പള്ളിമണി എന്ന ചിത്രത്തിലൂടെയാണ് നിത്യ ദാസ് തിരിച്ചു വരുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടീസർ പുറത്തു വന്ന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. നിത്യ ദാസ് പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രധാന നെഗറ്റീവ് കഥാപാത്രമായി എത്തുന്നത് ശ്വേതാ മേനോനാണെന്ന പ്രത്യേകതയുമുണ്ട്. നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി. അനിൽ രചന നിർവഹിക്കുന്ന ഈ സൈക്കോ ഹൊറർ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കലാസംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴയാണ്.
എൽ.എ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ലക്ഷ്മി അരുൺ മേനോൻ ആണ് ഈ ഹൊറർ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങി വൻ താര നിര അണിനിരക്കുന്ന ഈ ചിത്രം, ഇതിന്റെ രചയിതാവായ കെ.വി. അനിലിന്റെ മൂന്നാമത്തെ സിനിമയാണ്. ഇരുപതിലേറെ ജനപ്രിയ നോവലുകളും പന്ത്രണ്ട് മെഗാ സീരിയലും രചിച്ചയാൾ കൂടിയാണ് കെ വി അനിൽ. നാൽപ്പത് ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന മൂന്ന് നിലകളുള്ള പള്ളിയുടെ സെറ്റ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണെന്നാണ് സൂചന. അനിയൻ ചിത്രശാല കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് അനന്തു വി എസും ഇതിനു സംഗീത സംവിധാനം നിർവഹിക്കുന്നത് ശ്രീജിത്ത് രവിയുമാണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.