യുവ താരം ഉണ്ണി മുകുന്ദൻ നായകനായി എത്തി സൂപ്പർ ഹിറ്റായി മാറിയ ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാൻ. നവാഗത സംവിധായകന് വിഷ്ണു മോഹന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഉണ്ണി മുകുന്ദന്റെ നിര്മ്മാണ സംരഭമായ യുഎംഎഫിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു. മികച്ച പ്രേക്ഷക പ്രശംസ നേടിയ ഈ ചിത്രം യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചതോടെ മികച്ച വിജയമാണ് നേടിയത്. കേരളത്തിന് പുറത്തും മികച്ച വിജയം നേടിയ ഈ ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റുകളിൽ ഒന്നുമാണ്. അതിമനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിന്റെ മികവിന് വളരെയധികം സഹായിച്ചിട്ടുണ്ട്. അങ്ങനെ സൂപ്പർ ഹിറ്റായ ഇതിലെ ഒരു ഗാനത്തിന്റെ വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. നിറമിഴിയോടെ എന്ന വരികളോടെ തുടങ്ങുന്ന മനോഹരമായ മെലഡിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
അജീഷ് ദാസൻ വരികൾ എഴുതിയ ഈ ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രാഹുൽ സുബ്രമണ്യൻ ആണ്. സൂരജ് സന്തോഷ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജയകൃഷ്ണൻ എന്ന സാധാരണക്കാരനായി ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ കാഴ്ച വെച്ചിരിക്കുന്നത്. ഉണ്ണിയെ കൂടാതെ, അജു വര്ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്സ്,മേജര് രവി, നിഷ സാരംഗ്, കലാഭവന് ഷാജോണ്, ശ്രീജിത്ത് രവി, കുണ്ടറ ജോണി, ആര്യ, കൃഷ്ണപ്രസാദ്, പോളി വല്സന്, മനോഹരിയമ്മ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് അഞ്ജു കുര്യൻ ആണ്. നീൽ ദികുന്ന ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. ഏതായാലും തന്റെ ആദ്യ നിർമ്മാണ സംരഭം തന്നെ മികച്ച വിജയമാണ് ഉണ്ണി മുകുന്ദന് സമ്മാനിച്ചിരിക്കുന്നതു.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.