പ്രശസ്ത മലയാള നായികാ താരം നിമിഷ സജയൻ ഇപ്പോൾ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുള്ള ഈ നടി, ഇപ്പോഴും ഏതാനും പ്രതീക്ഷ പകരുന്ന ചിത്രങ്ങളുടെ ജോലിയിലാണ്. കഴിഞ്ഞ ഓണക്കാലത്ത് റിലീസ് ചെയ്ത ബിജു മേനോൻ ചിത്രമായ ഒരു തെക്കൻ തല്ലു കേസായിരുന്നു നിമിഷയുടെ ഏറ്റവും അവസാനത്തെ റിലീസ്. അടുത്തിടെ ഒരു മറാത്തി ചിത്രത്തിലും വേഷമിട്ട നിമിഷയുടെ അടുത്ത റിലീസ് നിവിൻ പോളി നായകനായ രാജീവ് രവി ചിത്രം തുറമുഖമാണ്. ഡിസംബർ റിലീസായാണ് ഈ ചിത്രം എത്തുക. സോഷ്യൽ മീഡിയയിലൂടെ ഈ നടി പങ്ക് വെക്കുന്ന തന്റെ ചിത്രങ്ങൾ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടാറുള്ളത്. ഇപ്പോൾ നിമിഷ പങ്ക് വെച്ചിരിക്കുന്നത് ഒരു വീഡിയോയാണ്. സാരിയിലുള്ള തന്റെയൊരു ഫോട്ടോഷൂട്ട് വീഡിയോയാണ് നിമിഷ പങ്ക് വെച്ചിരിക്കുന്നത്.
നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായാണ് ഇപ്പോൾ വന്നിരിക്കുന്ന ഈ വീഡിയോയിൽ നിമിഷയെ നമ്മുക്ക് കാണാൻ സാധിക്കുന്നത്. അസാനിയ നസ്രിൻ ആണ് ഈ ഫോട്ടോഷൂട്ടിനു വേണ്ടി നിമിഷയെ സ്റ്റൈൽ ചെയ്തിരിക്കുന്നത്. അതുപോലെ വഫാറ ഫോട്ടോഗ്രാഫറായി എത്തിയപ്പോൾ നിമിഷക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത് അശ്വനി ഹരിദാസ് ആണ്. അധികം മേക്കപ്പൊന്നും ഇടാതെയാണ് നിമിഷ ഇതിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കൂടുതലും നാടൻ വേഷങ്ങളിൽ മാത്രം നമ്മൾ കണ്ടിട്ടുള്ള നിമിഷാ സജയൻ തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും ഇടക്ക് പങ്ക് വെക്കാറുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.