മോഹൻലാലിനൊപ്പം അഭിനയിച്ച ഒളിമ്പ്യൻ ആന്റണി ആദം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടൻ ആണ് അരുൺ. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബാല താരം ആയി എത്തിയ അരുൺ പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ ബാല താരം ആയി അഭിനയിച്ചു. വർഷങ്ങൾക്കു ശേഷം എസ് എൽ പുരം ജയസൂര്യ ഒരുക്കിയ സ്പീഡ് ട്രാക് എന്ന സിനിമയിലെ ദിലീപിന്റെ അനുജൻ വേഷം ചെയ്‌തും അരുൺ ശ്രദ്ധ നേടി. ഇപ്പോഴിതാ ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം മലയാള സിനിമയിൽ നായകനായി തന്റെ ആദ്യ ചിത്രം ചെയ്തിരിക്കുകയാണ് അരുൺ. പ്രശസ്ത സംവിധായകൻ ഒമർ ലുലു ഒരുക്കിയ ധമാക്ക എന്ന ചിത്രം നവംബർ 28 നു ആണ് റിലീസ് ചെയ്യുന്നത്.
ഇതിലെ ആദ്യ വീഡിയോ ഗാനമായ ഹാപ്പി സോങ് റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ രണ്ടാമത്തെ ഗാനം നാളെ രാത്രി ഏഴു മണിക്ക് റിലീസ് ചെയ്യാൻ പോവുകയാണ്. അതിന്റെ പ്രഖ്യാപനം നടത്തി കൊണ്ട് ഒമർ ലുലു ഇട്ട ആ ഗാനത്തിലെ ഒരു രംഗത്തിൽ അരുൺ മമ്മൂട്ടിയെ അനുകരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. മോഹൻലാലിനൊപ്പം അരങ്ങേറിയ അരുണിന്റെ നായകനായുള്ള റീ എൻട്രി മമ്മൂട്ടി റെഫെറെൻസും ആയാണ് എന്നാണ് ആരാധകർ പറയുന്നത്. നിക്കി ഗൽറാണി ആണ് ഈ ചിത്രത്തിൽ അരുണിന്റെ നായികാ വേഷം ചെയ്യുന്നത്. ഹാപ്പി വെഡിങ്സ്, ചങ്ക്‌സ്, ഒരു അഡാർ ലവ് എന്നീ മൂന്നു സൂപ്പർ ഹിറ്റുകൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഇത്.
ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എം കെ നാസർ ആണ്. പ്രശസ്ത ഡി ജെ ആയ ഖാലിദിന്റെ ദിദി എന്ന സൂപ്പർ ഹിറ്റ് സോംഗിന്റെ റീമിക്സ് ആണ് നാളെ റിലീസ് ചെയ്യുന്ന ധമാക്ക സോങ് എന്നും ഒമർ ലുലു അറിയിച്ചിട്ടുണ്ട്. മുകേഷ്, ഉർവശി, ധർമജൻ ബോൾഗാട്ടി, ഇടവേള ബാബു, ഇന്നസെന്റ്, ശാലിൻ സോയ, നേഹ സക്സേന, സാബുമോൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരൺ ലാൽ എന്നിവർ ചേർന്നാണ്. സിനോജ് പി അയ്യപ്പൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദിലീപ് ഡെന്നിസ് ആണ്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.