ബോളിവുഡ് താര സുന്ദരിയായ ദിശാ പട്ടാണി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കടലിനടിയിൽ നീന്തി തുടിക്കുന്ന തന്റെ വീഡിയോ ആണ് ഈ നടി പങ്കു വെച്ചിരിക്കുന്നത്. താൻ കടലിനടിയിൽ പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കുകയാണ് എന്നും ദിശാ പട്ടാണി വീഡിയോ പങ്കു വെച്ചു കൊണ്ട് കുറിച്ചിട്ടുണ്ട്. ഒരുപാട് കടൽ മീനുകളെയും ദിശ പങ്കു വെച്ച വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും. നീന്തൽ വസ്ത്രം ധരിച്ചു കൊണ്ട് ആ മീനുകളുടെ കൂട്ടത്തിനൊപ്പമാണ് ദിശ നീന്തുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടി പങ്കു വെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കാറുള്ളത്.
https://www.instagram.com/p/CIc9PT-gnlN/
ബോളിവുഡ് സൂപ്പർ താരങ്ങൾക്കൊപ്പം നായികാ വേഷം ചെയ്തിട്ടുള്ള ദിശ ഐറ്റം ഡാൻസ് ചെയ്‌തും കയ്യടി നേടിയിട്ടുള്ള താരമാണ്. തന്റെ സൗന്ദര്യം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നും നേടിയ താരമാണ് ദിശ. 2015 ൽ പുറത്തിറങ്ങിയ ലോഫർ എന്ന തെലുങ്ക് ചലച്ചിത്രമാണ് ദിശ പട്ടാണിയുടെ ആദ്യ ചിത്രം. മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി ദി അൺടോൾഡ് സ്‌റ്റോറിയാണ് (2016) ഈ നടിയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം. ജാക്കി ചാന്റെ കുങ് ഫു യോഗ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുള്ള ദിശയുടെ കരിയറിലെ മറ്റ് പ്രധാന ചിത്രങ്ങൾ ഭാഗി 2, ഭാരത്, മലങ് എന്നിവയാണ്. കെ ടിന, രാധേ എന്നീ ചിത്രങ്ങൾ ആണ് ഇനി ദിശ അഭിനയിച്ചു പുറത്തിറങ്ങാൻ ഉള്ള ചിത്രങ്ങൾ. സിനിമകൾക്കൊപ്പം തന്നെ ഏതാനും ചില സൂപ്പർ ഹിറ്റ് സംഗീത വീഡിയോകളിലും ഈ നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.