മോഹൻലാൽ വീണ്ടും സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റു സൃഷ്ടിക്കുകയാണ്. ഒടിയൻ എന്ന ചിത്രത്തിലെ അദ്ദേഹം പാടിയ പുതിയ നാടൻ പാട്ടിലൂടെയാണ് മോഹൻലാൽ സോഷ്യൽ മീഡിയയെ ത്രസിപ്പിക്കുന്നതു. എം ജയചന്ദ്രൻ ഈണം നൽകിയ ഈ ഗാനം രചിച്ചത് പ്രഭാ വർമ്മ ആണ്. കേൾക്കുന്നവർ ആരും നൃത്തം വെച്ച് പോകുന്ന ഒരു കിടിലൻ പാട്ടാണ് എനോരുവൻ മുടിയഴിച്ചങ്ങാടണ് എന്ന ഈ ഗാനം. ഒടിയനിലെ ആദ്യ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. കൊണ്ടോരാം എന്ന് തുടങ്ങുന്ന ആ ഗാനം ആലപിച്ചത് സുദീപ് കുമാറും ശ്രീയ ഘോഷാലും ആയിരുന്നു. റഫീഖ് അഹമ്മദ് ആണ് ആ ഗാനത്തിന്റെ രചന നിർവഹിച്ചത്.
ഇനി എം ജി ശ്രീകുമാർ, ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ എന്നിവർ പാടിയ പാട്ടുകളും ഈ ചിത്രത്തിൽ ഉണ്ട്. ആദ്യ രണ്ടു ഗാനവും ഹിറ്റായി മാറിയ സ്ഥിതിക്ക് ഇനി വരാൻ പോകുന്ന പാട്ടുകളിൽ ഉള്ള പ്രേക്ഷക പ്രതീക്ഷ വളരെ വലുതാണ്. ഈ വർഷം മോഹൻലാൽ പാടിയ മൂന്നാമത്തെ പാട്ടു ആണിത്. നേരത്തെ നീരാളി, ഡ്രാമ എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും മോഹൻലാൽ പാടിയിരുന്നു. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പിന്നണി പാടിയ സൂപ്പർ സ്റ്റാറും മോഹൻലാൽ ആണ്. ഇന്ന് സെൻസറിങ് കഴിഞ്ഞ ഈ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. വരുന്ന ഡിസംബർ പതിനാലിന് ലോകം മുഴുവൻ ഒടിയൻ റിലീസ് ചെയ്യും. വി എ ശ്രീകുമാർ മേനോന്റെ ആദ്യ സംവിധാന സംരംഭമാണ് ഒടിയൻ എന്ന ഫാന്റസി ത്രില്ലെർ. ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.