വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ബോളിവുഡിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഇഷാൻ ഖട്ടർ. ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ സഹോദരൻ കൂടിയാണ് ഇഷാൻ. 2018 ൽ പുറത്തിറങ്ങിയ ഥടക് എന്ന ചിത്രത്തിലൂടെയാണ് താരം നായകനായി ബോളിവുഡിൽ രംഗ പ്രവേശനം നടത്തിയത്. ഇഷാന്റെ രണ്ടാമത്തെ ചിത്രമായ ഖാലി പീലി എന്ന ചിത്രത്തിന് വേണ്ടിയാണ് ഇപ്പോൾ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ട്ടിക്കുന്നത്.
ഒരു പ്രണയ ഗാനം ഡാൻസ് നമ്പറിലൂടെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മഴ നനഞ്ഞു ഇരുവരും അവസാന ഭാഗത്തിൽ നൃത്ത ചുവടുകൾ വെച്ചിരിക്കുന്നത് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇഷാൻ – അനന്യ എന്നിവരുടെ കെമിസ്ട്രിയാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. വിശാൽ – ശേഖർ എന്നിവറാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശേഖർ രാജ്വാനി പ്രകൃതി കക്കർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കുമാറാണ് ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. ഖാലി പീലി എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മക്ബുൽ ഖാനാണ്. ആദിൽ അഫ്സറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഹിമാൻഷു കിഷൻ മിശ്രയും അലി അബ്ബാസ് സഫറും സീ സ്റ്റുഡിയോസും ചേർനാണ് ചിത്രം നിർമ്മിക്കുന്നത്. കൊറോണയുടെ കടന്നു വരവ് മൂലം ഇന്ത്യയിലെ തീയറ്ററുകൾ എല്ലാം അടച്ചിട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഒ.ടി.ടി റിലീസ് വഴിയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. സീ പ്ലെക്സ് പ്ലാറ്റ്ഫോമിലൂടെ ഒക്ടോബർ രണ്ടിന് ചിത്രം റിലീസിനെത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.