ജോജു ജോർജിന്റെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ജോസഫ്. വരുന്ന വെള്ളിയാഴ്ച റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രം അതിന്റെ വ്യത്യസ്തമായ പോസ്റ്ററുകൾ കൊണ്ടും ഗംഭീര ടീസർ കൊണ്ടും ഇപ്പോഴേ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഇതുവരെ പുറത്തു വന്നിട്ടുള്ള ഈ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. പ്രശസ്ത സംവിധായകൻ ആഷിഖ് അബു ആണ് ഈ പുതിയ ഗാനം റിലീസ് ചെയ്തത്. “കരിനീലകണ്ണുള്ള പെണ്ണ്” എന്നു തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് രെഞ്ജിൻ രാജ് ആണ്.
ബി കെ ഹരിനാരായണൻ വരികൾ എഴുതിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക്, അഖില ആനന്ദ് എന്നിവർ ചേർന്നാണ്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ് തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോസഫിലെ ഓരോ പാട്ടും ഒന്നിനൊന്ന് മികവോടെയാണ് പുറത്തു വരുന്നത്. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ മാർഗംകളിയുടെ ഈണവുമായി ചേർത്ത് ഒരുക്കിയിരിക്കുന്ന പുതിയ പാട്ടിനു മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. ഒരു പക്കാ ഫാമിലി ത്രില്ലെർ ആയി ഒരുക്കിയിരിക്കുന്ന ജോസെഫ് രചിച്ചിരിക്കുന്നത് ഷാഹി കബീറും ഇതിനു ദൃശ്യങ്ങൾ ഒരുക്കിയത് മനേഷ് മാധവനും ആണ്. കിരൺ ദാസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. യുവ താരം നിവിൻ പോളി ആണ് ജോസെഫിലെ ഉയിരിൻ നാഥനെ എന്ന ഗാനം റിലീസ് ചെയ്തത്. ജോജു ജോര്ജും ഈ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന…
അജയന്റെ രണ്ടാം മോഷണം എന്ന ടോവിനോ തോമസ് ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് ജിതിൻ ലാൽ. കഴിഞ്ഞ വർഷം…
This website uses cookies.