കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. പാവാടയ്ക്ക് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്ത ഈ ഫാമിലി കോമഡി എന്റെർറ്റൈനെർ ഈ മാസം അവസാന വാരം റിലീസ് ചെയ്യും. ഇതിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയതിനു പിന്നാലെ ഇപ്പോൾ ഈ ചിത്രത്തിലെ ഒരു ഗാനവും വലിയ പ്രേക്ഷക പ്രീതി നേടിയെടുക്കുകയാണ്. ഇന്നലെ റിലീസ് ചെയ്ത അരികെ ആരോ എന്ന എന്ന സോങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഷാൻ റഹ്മാൻ ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബിജിപാലിന്റെ മകൻ ആയ ദേവദത് ബിജിപാലും മറ്റൊരു സംഗീത സംവിധായകനായ ദീപക് ദേവിന്റെ മകൾ ആയ ദേവിക ദീപക് ദേവും ആണ്.
ബി കെ ഹരിനാരായണൻ ആണ് ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. മാസ്റ്റർ സനൂപ് സന്തോഷും, അനിഖയുമാണ് ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. രസകരമായ ഒരു പ്രണയ ഗാനമായാണ് ഈ പാട്ടു ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം രചിച്ചിരിക്കുന്നത് വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റർ ബിജു മേനോൻ- ജിബു ജേക്കബ് ചിത്രം എഴുതിയ ജോജി തോമസ് ആണ്. പ്രശസ്ത നിർമ്മാതാവായ വൈശാഖ് രാജൻ ആണ് തന്റെ വൈശാഖ സിനിമയുടെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനു സിത്താരയും മമത മോഹൻദാസും നായികാ വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ ഷറഫുദീൻ , വിജയ രാഘവൻ, ഗീത, എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. കലാഭവൻ ഷാജോൺ, അബു സലിം, ടിനി ടോം, വീണ നായർ, ലെന, നെടുമുടി വേണു തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.