മാധവ് രാമദാസൻ സംവിധാനം ചെയ്ത ഇളയ രാജ എന്ന ചിത്രത്തിലെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്തു. ഗിന്നസ് പക്രു നായകനായ ഈ ചിത്രത്തിലെ ഓരോ വെയിലിൽ എന്ന് തുടങ്ങുന്ന മനോഹര ഗാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഓരോ പ്രേക്ഷകനേയും തങ്ങളുടെ കുട്ടിക്കാലത്തെ ഓർമകളിലേക്ക് കൂട്ടികൊണ്ടു പോകുന്ന ആത്മാവിൽ തൊടുന്ന ദൃശ്യങ്ങൾ ആണ് ഈ ഗാനത്തിന്റെ പ്രത്യേകത. രതീഷ് വേഗ ഒരുക്കിയ മനോഹരമായ ഈണവും ബി കെ ഹരിനാരായണന്റെ വരികളും ഈ ഗാനത്തിന് മിഴിവേകുമ്പോൾ നരേഷ് അയ്യരുടെ സ്വരം ഈ ഗാനത്തെ പ്രേക്ഷകരുടെ മനസ്സിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നു. ഈ ചിത്രത്തിലെ കപ്പലണ്ടി സോങ് വീഡിയോ കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്യുകയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
ഇന്ദ്രൻസിന്റെ മാസ്സ് എൻട്രി ആയിരുന്നു ആ ഗാനത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. പ്രശസ്ത താരം ജയസൂര്യ പാടിയ ആ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുദീപ് ടി ജോർജ് ആണ്. ഗിന്നസ് പക്രുവിനൊപ്പം ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ ഗോകുൽ സുരേഷ്, ദീപക് എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇ ഫോർ എന്റർടൈൻമെന്റ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യാൻ പോകുന്നത്. ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം പ്രമുഖ ചാനൽ ആയ മഴവിൽ മനോരമ റിലീസിന് മുൻപേ തന്നെ മികച്ച ഒരു തുക നൽകി സ്വന്തമാക്കിയത് വലിയ വാർത്ത ആയിരുന്നു. അതുപോലെ ഈ ചിത്രത്തിലെ വ്യത്യസ്തമായ ഡ്രസ്സ് കോഡും ഇന്ന് കേരളത്തിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.