‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി, ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘കിഷ്കിന്ധാ കാണ്ഡ’ത്തിലെ പുതിയ ഗാനമെത്തി. ‘വാനര ലോകം’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ശ്യാം മുരളീധരൻ വരികൾ രചിച്ച ഈ ഗാനത്തിന് മുജീബ് മജീദ് ആണ് സംഗീതം പകർന്നത്. ജോബ് കുര്യനും ജെ’മൈമയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ടിബറ്റൻ വരികളോടെ ആരംഭിക്കുന്ന ഗാനമെന്ന പ്രത്യേകതയും ഇതിനുണ്ട്. ആദ്യമായാണ് ഒരു മലയാള സിനിമാ ഗാനം ടിബറ്റൻ വരികളോടെ തുടങ്ങുന്നത്. ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നു.
അപർണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഴൽകൾ രവി, മേജർ രവി, നിഷാൻ, വൈഷ്ണവി രാജ്, മാസ്റ്റർ ആരവ്, കോട്ടയം രമേശ്, അമൽ രാജ്, ജിബിൻ ഗോപാൽ, ഷെബിൻ ബെൻസൺ എന്നിവരും വേഷമിട്ടിരിക്കുന്ന ചിത്രം ഓണം റിലീസായി സെപ്റ്റംബർ പന്ത്രണ്ടിന് റിലീസ് ചെയ്യും. ‘സുമദത്തൻ’ എന്ന കഥാപാത്രമായ് ജഗദീഷും ‘ശിവദാസൻ’ എന്ന കഥാപാത്രമായ് അശോകനും വേഷമിടുന്ന ചിത്രത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായ ‘സുധീർ’ എന്ന കഥാപാത്രമായാണ് നിഷാൻ എത്തുന്നത്. ‘അമൃത് ലാൽ’ എന്ന കഥാപാത്രമായി നിഴൽകൾ രവിയും ‘പ്രശോഭ്’ എന്ന കഥാപാത്രമായി ഷെബിൻ ബെൻസണും അഭിനയിച്ചിരിക്കുന്നു. ഇവരുടെ കാരക്ടർ പോസ്റ്ററുകൾ നേരത്തെ പുറത്ത് വിട്ടിരുന്നു. ചിത്രസംയോജനം: സൂരജ് ഇ എസ്.
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
This website uses cookies.