ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് ഏപ്രിൽ പതിമൂന്നിന് ആഗോള റിലീസ് ആയി എത്തുകയാണ്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയാണ് ബീസ്റ്റ് എത്തുന്നത്. ഇപ്പോഴിതാ റിലീസിനോട് അനുബന്ധിച്ചു ഓരോ ദിവസവും ഈ ചിത്രത്തിന്റെ ഓരോ പ്രോമോ വീഡിയോ വെച്ച് സൺ ടിവിയുടെ യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ് നിർമ്മാതാക്കൾ. അതിലെ ഏറ്റവും പുതിയ പ്രമോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദളപതി വിജയ്‌യുടെ ഒരു കിടിലൻ സംഘട്ടന രംഗമാണ് ഈ പ്രമോ വീഡിയോയുടെ ഹൈലൈറ്റ് എന്ന് പറയാം.
ഇതുകൂടി കണ്ടതോടെ ദളപതി വിജയ് ആരാധകർ ഏറെ ആവേശത്തിലാണ്. ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങളുടെ ലിറിക് വീഡിയോ പുറത്തു വരികയും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. അറബിക് കുത്ത്, ജോളിയാ ജിംഖാന, ബീസ്റ്റ് മോഡ് എന്ന തീം സോങ് എന്നിവയാണ് പുറത്തു വന്നത്. ഇതിൽ അറബിക് കുത്ത് എന്ന ഗാനം ലോകം മുഴുവനും ട്രെൻഡിങ് ആയി മാറിയിരുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും അദ്ദേഹമാണ്. പൂജ ഹെഗ്‌ഡെയാണ് ബീസ്റ്റിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും അഭിനയിച്ച ഈ ചിത്രത്തിൽ സെൽവ രാഘവൻ, പുകഴ്, യോഗി ബാബു, അങ്കുർ വികൽ തുടങ്ങി ഒട്ടേറെ താരങ്ങൾ ഉണ്ട്. ആർ നിർമ്മൽ എഡിറ്റിംഗ് നിർവഹിച്ച ബീസ്റ്റിനു വേണ്ടി കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയാണ്.
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
This website uses cookies.