മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ മരക്കാർ എന്ന ചിത്രത്തിന്റെ വാർത്തകൾ ആണ് ഇപ്പോൾ കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി സോഷ്യൽ മീഡിയ ഭരിക്കുന്നത്. ചിത്രം തിയ്യേറ്റർ റിലീസ് ആണോ അതോ ഒടിടി റിലീസ് ആണോ എന്നതാണ് ചർച്ച. ഇപ്പോഴത്തെ സാഹചര്യത്തിൽ തീയേറ്റർ റിലീസ് ചെയ്താൽ വലിയ നഷ്ടം വരുമെന്ന് നിർമ്മാതാവ് പറയുമ്പോൾ ഈ ചിത്രം ജനങ്ങളെ തീയേറ്ററിലേക്ക് മടക്കി കൊണ്ട് വരും എന്ന് തീയേറ്റർ ഉടമകൾ പറയുന്നു. ഏതായാലും ഈ ചിത്രം എങ്ങനെയാണു പുറത്തു വരികയെന്നത് ഒഫീഷ്യൽ ആയി പുറത്തു വിട്ടിട്ടില്ല. നാളെ ഉച്ച കഴിഞ്ഞു കൊല്ലം ഗസ്റ്റ് ഹൗസിൽ വെച്ച് ഈ വിഷയം ചർച്ച ചെയ്യാൻ സിനിമാ മന്ത്രി സജി ചെറിയാൻ സിനിമാ സംഘടനകളുടെ കൂടെ യോഗം ചേരും. അതിനു ശേഷമേ ഒരു തീരുമാനം വരൂ. പക്ഷെ അതിനിടയിൽ ഈ ചിത്രത്തിലെ കുറെ ലൊക്കേഷൻ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ഈ ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്ത പ്രണവ് മോഹൻലാലിൻറെ ലൊക്കേഷൻ ചിത്രങ്ങൾ ശ്രദ്ധ നേടുന്നുണ്ട്. അതുപോലെ ചിത്രത്തിലെ യുദ്ധ രംഗങ്ങൾ ചിത്രീകരിച്ച സെറ്റിൽ നിന്നുള്ള ചിത്രങ്ങളും നായകൻ മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. പ്രിയദർശൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. എൺപതു കോടിയോളം രൂപ ചെലവിട്ടു അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.