എർത്തി ആയുർവേദ എന്ന എന്ന കമ്പനിയുടെ ഏറ്റവും പുതിയ പരസ്യ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറൽ ആവുന്നത്. വുമൺസ് ഡേ ആഘോഷിക്കുന്ന ഈ ദിവസം, ട്രാൻസ്‌ജെൻഡർ ആയവരുടെ അവകാശങ്ങളെ കൂടി ഓർമിപ്പിച്ചു കൊണ്ടുള്ള പരസ്യ ചിത്രമാണ് എർത്തി ആയുർവേദ പുറത്തു വിട്ടിരിക്കുന്നത്. ഈ ദിവസം അവർക്കു കൂടി ഉള്ളത് ആണെന്നും സമൂഹത്തിലെ എല്ലാവർക്കും ഉള്ള എല്ലാ അവകാശങ്ങളും അവർക്കും ഉണ്ടെന്നും ഈ പരസ്യ ചിത്രം സൂചിപ്പിക്കുന്നു. വളരെ മനോഹരമായാണ് ആ ആശയം അവർ തങ്ങളുടെ പുതിയ പരസ്യത്തിലൂടെ പുറത്തു കൊണ്ട് വന്നിരിക്കുന്നത്. സമൂഹത്തിൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വരുന്നുണ്ട്, എല്ലാവരേയും മനസ്സ് കൊണ്ട് സ്വീകരിക്കാൻ സമൂഹം തയ്യാറാവുന്നുണ്ട്. അതുകൊണ്ട് തന്നെ അത്തരം മാറ്റങ്ങൾക്കു പരസ്യ രംഗത്തും ഒരു വലിയ തുടക്കം ആവുകയാണ് എർത്തി ആയുർവേദ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന ഈ പരസ്യ ചിത്രത്തിലൂടെ.
നൂറു ശതമാനം കെമിക്കൽ ഫ്രീ ആയ സൗന്ദര്യ വർധക ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നവർ ആണ് എർത്തി ആയുർവേദ. കേശ സംരംക്ഷണം, ചർമ്മ സംരക്ഷണം, ശരീര സംരക്ഷണം എന്നിവക്ക് വേണ്ടിയുള്ള വ്യത്യസ്ത ഉത്പന്നങ്ങൾ ആണ് അവർ വിപണിയിൽ എത്തിക്കുന്നത്. സൗന്ദര്യ വര്ധനവുമായി ബന്ധപ്പെട്ടുള്ള എല്ലാത്തരം ഉത്പന്നങ്ങളും കെമിക്കൽ ഫ്രീ ആയി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട് ഇവർ. സെലിബ്രിറ്റി വനിതകൾ ആയ ജിലു ജോസെഫ്, സുരഭി ലക്ഷ്മി, മിർന്ന മേനോൻ, മോണിക്ക ലാൽ, അമൃത സുരേഷ്, പൂജിത മേനോൻ, എന്നിവരൊക്കെ എർത്തി ആയുർവേദയുടെ സംതൃപ്തരായ ഉപഭോക്താക്കൾ ആണ്. ഏതായാലും ഈ വുമൺസ് ഡേയിൽ വളരെ വിപ്ലവകരമായ ഒരു മാറ്റവുമായാണ് അവർ മുന്നോട്ടു വന്നിരിക്കുന്നത് എന്ന് തന്നെ പറയണം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.